Deshabhimani

മാസ് ഫുട്ബോൾ മത്സരം; സനയ്യ യൂണിറ്റ് ടീം ചാമ്പ്യന്മാർ.

football
വെബ് ഡെസ്ക്

Published on Feb 06, 2025, 05:05 PM | 1 min read

ഷാർജ: മാസ് സെൻട്രൽ സ്പോർട്സ് കമ്മിറ്റി സംഘടിപ്പിച്ച ഫുട്ബോൾ മത്സരത്തിൽ സനയ്യ യൂണിറ്റ് ടീം ചാമ്പ്യന്മാരായി. രണ്ടാം സ്ഥാനം യാർമൂക് യൂണിറ്റ് ടീമും കരസ്ഥമാക്കി.


അജ്മാൻ അക്കാദമി സ്കൂൾ മൈതാനിയിൽ വെച്ച് സംഘടിപ്പിച്ച മത്സരം സെൻട്രൽ ജനറൽ സെക്രട്ടറി ബിനു കോറോം ഉദ്‌ഘാടനം ചെയ്തു. അജ്‌മാൻ മേഖല സ്പോർട്സ് ജോയിന്റ് കൺവീനർ നാസിൽ അധ്യക്ഷനായ ചടങ്ങിൽ സെൻട്രൽ പ്രസിഡന്റ് അജിത രാജേന്ദ്രൻ, ദേശീയ നീന്തൽ മത്സരങ്ങളിൽ സ്വർണ്ണ മെഡൽ ജേതാവായ ഹയാൻ ജാസിർ, സ്പോർട്സ് കോർഡിനേറ്റർ ജമാൽ വാരിയത്ത്‌ എന്നിവർ സംസാരിച്ചു. റഫറിമാരായ ശ്രീ സഞ്ജു, ശ്രീ സുബൈർ, ശ്രീ.ഷിനോജ് എന്നിവർ മത്സരങ്ങൾ നിയന്ത്രിച്ചു.


ബെസ്റ്റ് ഡിഫെൻഡർ വിജീഷ് വിൻസെന്റ് (സനയ്യ യൂണിറ്റ്), ബെസ്റ്റ് ഗോൾ കീപ്പർ ഷാരോൺ ജോസ് (സനയ്യ യൂണിറ്റ് ), ടോപ് സ്‌കോറർ ജ്യോതിഷ് (സനയ്യ യൂണിറ്റ്), പ്ലയെർ ഓഫ് ദി ടൂർണമെന്റ് ജയശ്രി ഷഫീർ (യാർമുക് യൂണിറ്റ്).



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home