മലയാളം മിഷൻ ഷാർജയ്ക്ക് പുതിയ ഭാരവാഹികൾ

ഷാർജ: മലയാളം മിഷൻ ഷാർജ ചാപ്‌റ്ററിന്റെ പുതിയ ഭരണസമിതി നിലവിൽ വന്നു. ശ്രീകുമാരി ആന്റണി പ്രസിഡന്റായും നിസാർ തളങ്കര ചെയർമാനായുമുള്ള കമ്മിറ്റിയെയാണ് തെരഞ്ഞെടുത്തത്. നിലവിലെ കമ്മിറ്റിയും പുതിയ കമ്മിറ്റിയും ചേർന്നുള്ള സംയുക്ത യോഗത്തിലാണ് തീരുമാനം. തെരഞ്ഞെടുത്ത ഭാരവാഹികളെ അംഗീകരിച്ചുള്ള സർക്കാർ വിജ്ഞാപനവും അഭിനന്ദന സന്ദേശവും മിഷൻ ഡയറക്‌ടർ മുരുകൻ കാട്ടാക്കട കൈമാറി. മലയാളം മിഷൻ യുഎഇ കോഓഡിനേറ്റർ കെ എൽ ഗോപി നേതൃത്വം നൽകി.
മറ്റ് ഭാരവാഹികൾ: എ വി അജിത് കുമാർ (ജോ. സെക്രട്ടറി), അനിൽ അമ്പാട്ട് (സെക്രട്ടറി), അഞ്ചു ദീപൻ (വൈസ് പ്രസിഡന്റ്), തുളസിദാസ് (കൺവീനർ), സന്ദീപ് കുമാർ (ജോ. കൺവീനർ), രാജേഷ് നിട്ടൂർ (അഡ്വൈസറി കൺവീനർ), താലിബ് കുഞ്ഞുമോൻ, ഇ കെ രാജേഷ്, ശിവകുമാർ, രതീഷ് പുല്ലൂർ, അനിത ബാലകൃഷ്ണൻ, ആർഷ സിജിൻ, അബ്‌ദുൾ റഹ്‌മാൻ, ഡോ. താഹിർ അലി പുറപ്പാട്, എസ് അജയകുമാർ, രത്ന ഉണ്ണി, രേഷ്‌മ ഹരി, കെ ആർ അരുൺ, ജിബിൻ ജോർജ്, മത്തായി ബിനു, കെ അജിത് കുമാർ, ഷീന പള്ളിക്കൽ, ദിനേശ് എന്നിവരാണ് കമ്മിറ്റി അംഗങ്ങൾ.










0 comments