ad
Deshabhimani

ഭാഷാ മയൂരം പുരസ്കാരം ലഭിച്ച കെ എൽ ഗോപിക്ക് മലയാളം മിഷൻ ഫുജൈറ ചാപ്റ്ററിൻ്റെ സ്നേഹാദരവ്

klgopibhashamayooram
വെബ് ഡെസ്ക്

Published on Mar 05, 2025, 04:33 PM | 1 min read

ഫുജൈറ: കേരള ഗവൺമെൻ്റ് മലയാളം മിഷൻ ഏർപ്പെടുത്തിയ മികച്ച സംഘാടകനുള്ള മലയാള ഭാഷാ മയൂരം പുരസ്കാരത്തിന് അർഹനായ മലയാളം മിഷൻ യുഎഇ കോ-ഓർഡിനേറ്ററും, അക്കാദമിക് കൗൺസിൽ അംഗവുമായ കെ എൽ ഗോപിയെ മലയാളം മിഷൻ ഫുജൈറ ചാപ്റ്റർ ആദരിച്ചു. ഫുജൈറ ഇന്ത്യൻ സോഷ്യൽ ക്ലബിൽ വച്ച് ചേർന്ന പ്രവർത്തകയോഗത്തിൽ ചാപ്റ്റർ ചെയർമാൻ ഡോ. പുത്തൂർ റഹ്മാൻ അദ്ധ്യക്ഷത വഹിച്ചു.


ചാപ്റ്റർ പ്രസിഡൻ്റ് വിത്സൺ പട്ടാഴി, വൈസ് പ്രസിഡൻ്റുമാരായ കെ സി അബൂബക്കർ ലെനിൻ ജി കുഴിവേലി, ചാപ്റ്റർ കോ-ഓർഡിനേറ്റർ രാജശേഖരൻ വല്ലത്ത്, കൺവീനർ സവിതാ കെ നായർ, ജോയിൻ്റ് കൺവീനർ മെഹർബാൻ, ചാപ്റ്റർ മുൻ സെക്രട്ടറി മുരളീധരൻ, മുൻ പ്രസിഡൻ്റ് സന്തോഷ് ഓമല്ലൂർ, വിവിധ പഠന കേന്ദ്രങ്ങളെ പ്രതിനിധീകരിച്ച് ബിജു കെ പിള്ള, ബൈജു രാഘവൻ, വേണു ദിവാകരൻ, നദീറാ എന്നിവർ ആശംസകൾ അറിയിച്ചു. ചെയർമാൻ ഡോ. പുത്തൂർ റഹ്മാൻ ഭാഷാ മയൂരം അവാർഡ് നേടിയ കെ എൽ ഗോപിയെ പോന്നാടയണിയിച്ച് ആദരിച്ചു. സ്നേഹാദരവിന് കെ എൽ ഗോപി നന്ദി പ്രകാശിപ്പിച്ചു. അനുമോദന യോഗത്തിൽ പ്രദീപ് കുമാർ സ്വാഗതവും ചാപ്റ്റർ സെക്രട്ടറി ഷൈജു രാജൻ നന്ദിയും പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home