ജിദ്ദ സിറ്റി സോൺ സാഹിത്യോത്സവ് സമാപിച്ചു

ജിദ്ദ സിറ്റി സോൺ സാഹിത്യോത്സവിൽ ചാമ്പ്യന്മാരായ ഷറഫിയ സെക്‌ടർ ടീം
ജിദ്ദ: കലാലയം സാംസ്‌കാരിക വേദി ജിദ്ദ സിറ്റി സോൺ പ്രവാസി സാഹിത്യോത്സവ് സമാപിച്ചു. മഹ്ജർ, ഷറഫിയ, ബലദ്, ബഹ്‌റ, സുലൈമാനിയ, ഖുമ്ര സെക്‌ടറുകളിൽനിന്ന് പ്രൈമറി, ജൂനിയർ, സെക്കൻഡറി, സീനിയർ വിഭാഗങ്ങളിലായി ഇരുന്നൂറിലേറെ പ്രതിഭകൾ മാറ്റുരച്ചു. നുസ്‌ല അൽ ബദ്ർ ഓഡിറ്റോറിയത്തിൽ 11 വേദികളിലായി 70 മത്സരയിനങ്ങൾ നടന്നു. 238 പോയിന്റുനേടി ഷറഫിയ സെക്ടർ ചാമ്പ്യന്മാരായി. 203 പോയിന്റുമായി മഹ്ജർ സെക്‌ടറും 191 പോയിന്റുമായി സുലൈമാനിയ സെക്ടറും യഥാക്രമം രണ്ടും മൂന്നും സ്ഥാനം നേടി.
ഷറഫിയ സെക്ടറിലെ ഹാദി ഷഹീദ് കലാപ്രതിഭയും ബലദ് സെക്ടറിലെ മുബാറക് നൂറാനി സർഗപ്രതിഭയുമായി. സുലൈമാനിയ സെക്ടറിലെ ഫന്ന ഫാത്തിമ വനിതാവിഭാഗത്തിൽനിന്ന് സർഗപ്രതിഭയായി. വിജയികൾ 23ന് മക്കയിൽ നടക്കുന്ന സൗദി വെസ്റ്റ് നാഷണൽ സാഹിത്യോത്സവിൽ പങ്കെടുക്കും.
ജിദ്ദ ഐസിഎഫ് ചാപ്റ്റർ പ്രസിഡന്റ് ഹസൻ സഖാഫി ഉദ്ഘാടനം ചെയ്‌തു. യഹിയ ഖലീൽ നൂറാനി, അബൂ മിസ്ബാഹ് ഐക്കരപ്പടി, യാസർ അറഫാത്ത് എആർ നഗർ, മൂസ സഖാഫി എന്നിവർ സംസാരിച്ചു.
സമാപന സമ്മേളനം ഹസൻ ചെറൂപ്പ ഉദ്ഘാടനം ചെയ്തു. ജിദ്ദ സിറ്റി സോൺ ചെയർമാൻ ഖാജ സഖാഫി അധ്യക്ഷനായി. ജിദ്ദ സിറ്റി സോൺ സെക്രട്ടറി അബൂബക്കർ സിദ്ദീഖ് വലിയപറമ്പ്, സയ്യിദ് സൈനുൽ ആബിദീൻ തങ്ങൾ, അബ്‌ദുറസാഖ്, അനസ് ബാവ, സൈനുദ്ദീൻ ഫൈസി പൊന്മള, ഹക്കീം പാറക്കൽ, ഗഫൂർ കൊണ്ടോട്ടി, മൻസൂർ ചുണ്ടമ്പറ്റ, മുഹ്സിൻ സഖാഫി എന്നിവർ സംസാരിച്ചു. ഷക്കീർ പെടേന സ്വാഗതവും അബ്‌ദുൾ ഖാദർ നന്ദിയും പറഞ്ഞു.










0 comments