ad
Deshabhimani

പരിസ്ഥിതി സൗഹൃദ പദ്ധതി; ദുബായിൽ 3 ലക്ഷത്തിലധികം മരം നട്ടുപിടിപ്പിച്ചു

dubai landscape
വെബ് ഡെസ്ക്

Published on Jul 16, 2025, 01:40 PM | 1 min read

ദുബായ് : ഹരിത ദുബായ് സംരംഭത്തിന്റെ ഭാഗമായി ഈ വർഷത്തിൻ്റെ ആദ്യ പകുതിയിൽ ദുബായ് മുനിസിപ്പാലിറ്റി മൂന്നുലക്ഷത്തിലധികം മരങ്ങളും തൈകളും നട്ടു പിടിപ്പിച്ചു. പ്രധാന റോഡുകളിലും കവലകളിലും വനവൽക്കരണ പദ്ധതികളുടെ പരമ്പര പൂർത്തിയാക്കി. 30 ലക്ഷം ചതുരശ്ര മീറ്ററിലധികം വിസ്തൃതിയിൽ വ്യാപിച്ചുകിടക്കുന്ന പദ്ധതിയ്ക്കായി 19 കോടി ദിർഹം ചെലവ് വന്നു.


നഗരത്തിന്റെ ദൃശ്യഭംഗി വർധിപ്പിക്കാനായി അലങ്കാര മരങ്ങൾക്കൊപ്പം സിദ്ർ, ഗാഫ്, വേപ്പ് തുടങ്ങിയ തദ്ദേശീയ ഇനങ്ങളും ഉൾപ്പെടുത്തി. അൽ ഖൈൽ റോഡ്, ഷെയ്‌ഖ് സായിദ് റോഡ്, അൽ ഖവാനീജ് തെരുവ് എന്നീ റോഡുകളിലെ കവലകൾ ഉൾപ്പെടെയാണ് ഭംഗി വർധിപ്പിച്ചത്. കാര്യക്ഷമ മായ ജല ഉപയോഗവും ദീർഘകാല സുസ്ഥിരതയും ഉറപ്പാക്കുന്ന ഐഒടി സാങ്കേതികവിദ്യ ഉപയോഗിച്ച് പ്രവർത്തിക്കുന്ന സ്‌മാർട്ട്, സുസ്ഥിര ജലസേചന സംവിധാനങ്ങളും നവീകരണത്തിന്റെ ഭാഗമാണ്.


ദുബായ് 2040 അർബൻ മാസ്റ്റർ പ്ലാനി നെ പിന്തുണയ്ക്കുന്ന പദ്ധതികളാണിതെന്നും എമിറേറ്റിലുടനീളമുള്ള ജീവിത നിലവാരം ഉയർത്താൻ ലക്ഷ്യമിടുന്നുവെന്നും ദുബായ് മുനിസിപ്പാലിറ്റി ഡയറക്ടർ ജനറൽ മർവാൻ ബിൻ ഗാലിത പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home