യുവാക്കളാണ് രാജ്യത്തിന്റ നിധി, അവരെ കേൾക്കൂ: വിദ്യാർഥികളെ പിന്തുണച്ച് മമ്മൂട്ടി

കൊച്ചി: ഡൽഹി ജന്തർ മന്തറിൽ വിദ്യാർഥികൾ നടത്തുന്ന പ്രക്ഷോഭത്തിന് പിന്തുണയറിയിച്ച് നടൻ മമ്മൂട്ടി. സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ പോസ്റ്റ് പങ്കുവച്ചായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. "യുവാക്കളാണ് നമ്മുടെ രാജ്യത്തിന്റെ യഥാർഥ സമ്പത്ത്. അവരെ കേൾക്കൂ. അവരെ സംരക്ഷിക്കൂ. ശാക്തീകരിക്കൂ" എന്നാണ് അദ്ദേഹം പങ്കുവച്ച കുറിപ്പിൽ പറയുന്നത്.
നീറ്റ് പരീക്ഷ ചോദ്യപേപ്പർ ചോർച്ച, സിബിഎസ്ഇ ക്രമക്കേടുകൾ എന്നിവയ്ക്കെതിരെയും കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടും കോക്ക്രോച്ച് ജനതാ പാർടിയുടെ നേതൃത്വത്തിൽ നടക്കുന്ന സമരത്തിന് നേരെ ഉണ്ടായ പൊലീസ് അതിക്രമങ്ങളിൽ പ്രതിഷേധം ശക്തമാവുകയാണ്. ഇതിന്റെ ഭാഗമായാണ് സിനിമാ-സാംസ്കാരിക രംഗത്തുള്ളവരും വിദ്യാർഥികൾക്ക് പിന്തുണയുമായി രംഗത്തെത്തിയത്.









0 comments