ad
Deshabhimani

ഡൽ‌ഹിയിലെ കാഴ്ചകൾ കണ്ട് മിണ്ടാതിരിക്കാനാകില്ല; നമ്മളാൽ പറ്റുന്നതെല്ലാം ചെയ്യണം: മാത്യു തോമസ്

mathew thomas delhi protest
വെബ് ഡെസ്ക്

Published on Jul 23, 2026, 07:24 PM | 1 min read

കൊച്ചി : ലക്ഷക്കണക്കിന് വിദ്യാർഥികളുടെ ഭാവി അനിശ്ചിതത്വത്തിലാക്കിയ നീറ്റ് ചോദ്യപേപ്പർ ചോർച്ചയടക്കമുള്ള വിഷയങ്ങളിൽ നടപടി ആവശ്യപ്പെട്ട് ഡൽ​ഹിയിൽ അലയടിക്കുന്ന വിദ്യാർഥി - യുവജന പ്രതിഷേധത്തിന് ഐക്യദാർഢ്യവുമായി നടൻ മാത്യു തോമസ്. ഡൽഹിയിൽ നടക്കുന്ന കാര്യങ്ങൾ‌ കണ്ട് വെറുതെ മിണ്ടാതിരിക്കാനാകുന്നില്ലെന്നും നമ്മളാൽ പറ്റുന്നതെല്ലാം ചെയ്യണമെന്നും മാത്യു തോമസ് പറഞ്ഞു. ഡൽഹി സമരത്തിന് ഐക്യദാർഢ്യവുമായി കൊച്ചിയിൽ നടന്ന പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മാത്യു.


രാഷ്ട്രീയമുണ്ടോ എന്ന് ചോദിക്കുമ്പോൾ രാഷ്ട്രീയമില്ലെന്നും താൽപര്യമില്ലെന്നും പറയുന്ന വ്യക്തിയായിരുന്നു ഞാൻ. പക്ഷേ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി രാജ്യത്തു നടക്കുന്ന കാര്യങ്ങൾ കണ്ടിട്ട് മിണ്ടാതിരിക്കാനാകുന്നില്ല. കാണുന്ന കാര്യങ്ങൾ ഭയങ്കരമായി ബുദ്ധിമുട്ടുണ്ടാക്കുന്ന കാര്യങ്ങളാണ്. കഴിഞ്ഞ മൂന്ന് ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ മുഴുവൻ കാണുന്നത് ഡൽ‌ഹിയിലെ കാഴ്ചകളാണ്. വെറുതെ ഇത് കണ്ടുകൊണ്ടിരിക്കാനോ ഇതെല്ലാം കണ്ടിട്ടും മിണ്ടാതെയിരിക്കാനോ സാധിക്കുന്നില്ല. എല്ലാവർക്കും ഡൽഹിയിൽ പോയി പ്രതിഷേധത്തിൽ പങ്കെടുക്കാൻ സാധിക്കില്ല. പക്ഷേ നമ്മളാൽ പറ്റുന്നതെല്ലാം ചെയ്യണം. വിഷയത്തെക്കുറിച്ച് വിവരങ്ങൾ പങ്കുവയ്ക്കുന്നതുൾപ്പെടെ ഇതിന്റെ ഭാ​ഗമാണ്. ഒരു ഇൻസ്റ്റ​ഗ്രാം പോസ്റ്റ് ഷെയർ ചെയ്യുന്നതുപോലും ഡൽഹിയിൽ സമരം ചെയ്യുന്നവരെ സഹായിക്കും. നമ്മുടെ ​ശബ്ദമുയർത്തി ഈ ക്യാമ്പയിന്റെ ഭാ​ഗമാകണം.


എന്താണ് ഡൽഹിയിൽ നടക്കുന്നത് എന്ന് അറിയാത്തവർ ഉണ്ടാകും. അവരെ സമാധാനപരമായി പറഞ്ഞു മനസിലാക്കാൻ സാധിക്കണം. എന്തുകൊണ്ടാണ് നമ്മൾ ഈ സമരത്തിന്റെ ഭാ​ഗം ആകേണ്ടതെന്ന് നമ്മൾ സംസാരിക്കണം. ഇനിയും ജനങ്ങളെ ഈ പ്രതിഷേധത്തിന്റെ ഭാ​ഗമാക്കണം. ആർക്കും ഒരു രീതിയിലും ബുദ്ധിമുട്ടുണ്ടാക്കാതെ നമുക്ക് നമ്മുടേതായ രീതിയിൽ പ്രതിഷേധം നടത്താം. എല്ലാവരും എത്തിച്ചേർന്നതിൽ നന്ദി- മാത്യു തോമസ് പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home