ഭരത് മുരളി നാടകോത്സവം; ആദ്യ പോസ്റ്റർ പ്രകാശനം ചെയ്തു

അബുദാബി ശക്തി തിയറ്റേഴ്‌സിന്റെ 'പൊറാട്ട്' നാടകത്തിന്റെ ആദ്യ പോസ്റ്റർ പ്രകാശനം ആലങ്കോട് ലീലകൃഷ്ണൻ നിർവ്വഹിക്കുന്നു
അബുദാബി: കേരള സോഷ്യൽ സെന്റർ സംഘടിപ്പിക്കുന്ന പതിനാലാമത് ഭരത് മുരളി നാടകോത്സവത്തിലെ ആദ്യ പോസ്റ്റർ പ്രകാശനം സാഹിത്യകാരൻ ആലങ്കോട് ലീലകൃഷ്ണൻ നിർവഹിച്ചു. നിഖിൽ ദാസ് സംവിധാനം ചെയ്ത് അബുദാബി ശക്തി ശക്തി തിയറ്റേഴ്‌സ് അവതരിപ്പിക്കുന്ന 'പൊറാട്ട്' നാടകത്തിന്റെ പോസ്റ്ററാണ് പ്രകാശനം ചെയ്തത്. ശക്തി പ്രസിഡന്റ് കെ വി ബഷീർ അധ്യക്ഷനായി.
കേരളത്തെ പുരോഗമന സംസ്കാരത്തിലേക്കു ചലിപ്പിച്ച ഏറ്റവും വലിയ കലയാണ് നാടകം. കേരള നാടക വേദിക്കു മഹത്തായ സംഭാവന നൽകിയ സംഘടനയാണ് അബുദാബി ശക്തി തിയറ്റേഴ്സെന്നും ആലങ്കോട് ലീലകൃഷ്ണൻ അഭിപ്രായപ്പെട്ടു. ശക്തി കേന്ദ്ര എക്സിക്യൂട്ടീവ് അംഗങ്ങളായ അഞ്ജലി ജസ്റ്റിൻ, സുമ വിപിൻ, ഷാഫി വട്ടേക്കാട്, നൗഷാദ്, ജനറൽ സെക്രട്ടറി എ എൽ സിയാദ്, കലാവിഭാഗം സെക്രട്ടറി അജിൻ പോത്തേര എന്നിവർ സംസാരിച്ചു.










0 comments