ad
Deshabhimani

സ്‌മാര്‍ട്ട് ക്ലാസ് റൂം പദ്ധതിക്ക് തുടക്കം; ഡിജിറ്റല്‍ കരുത്തുമായി ബഹ്‌റൈൻ ഇന്ത്യന്‍ സ്‌കൂള്‍

bahrain

ഇന്ത്യന്‍ സ്‌കൂള്‍ ഭരണസമിതിയുടെ വാര്‍ത്താസമ്മേളനത്തില്‍നിന്ന്‌

വെബ് ഡെസ്ക്

Published on Apr 06, 2026, 12:15 PM | 2 min read

മനാമ: പഠനനിലവാരത്തിലും സാങ്കേതിക സൗകര്യങ്ങളിലും മികവ്‌ വർധിപ്പിക്കാൻ ബഹ്‌റൈന്‍ ഇന്ത്യന്‍ സ്‌കൂള്‍. ഏകദേശം നാലു ലക്ഷം ബഹ്‌റൈന്‍ ദിനാര്‍ ചെലവഴിച്ച് നടപ്പാക്കുന്ന ‘സ്മാര്‍ട്ട് ക്ലാസ് റൂം' പദ്ധതിക്ക് സ്‌കൂള്‍ കാമ്പസുകളില്‍ തുടക്കമായെന്ന്‌ അധികൃതര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഇസ ടൗണ്‍, റിഫ കാമ്പസുകളിലായി വ്യാപിച്ചുകിടക്കുന്ന പദ്ധതിയുടെ ഭാഗമായി എല്ലാ ക്ലാസ് മുറികളിലും ലൈബ്രറികളിലും ലബോറട്ടറികളിലും അത്യാധുനിക ഇന്ററാക്ടീവ് ഡിജിറ്റല്‍ സ്മാര്‍ട്ട് ബോര്‍ഡുകള്‍ സ്ഥാപിച്ചു. 11,500 ഓളം വിദ്യാര്‍ഥികള്‍ക്ക് ഫലം ലഭിക്കുന്നതാണ്‌ പദ്ധതി.


കാമ്പസിലുടനീളം സിസിടിവി ശൃംഖല സ്ഥാപിച്ച്‌ വിദ്യാര്‍ഥികളുടെ സുരക്ഷ ഉറപ്പാക്കിയിട്ടുണ്ട്. സെയ്ന്‍ ബിസിനസ് ഏറ്റവും പുതിയ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് കമ്യൂണിക്കേഷന്‍സ് ടെക്‌നോളജി, എക്‌സ്ട്രാ-ലോ വോള്‍ട്ടേജ് സൊല്യൂഷനുകളും സോഫ്റ്റ്‌വെയര്‍ ലൈസന്‍സുകളും ലഭ്യമാക്കി.


സാങ്കേതിക വിദ്യക്കൊപ്പം പരിസ്ഥിതി സൗഹൃദ നടപടികളിലും സ്‌കൂള്‍ മാതൃകയാകുന്നു. കാനൂ ക്ലീന്‍മാക്‌സ് റിന്യൂവബിള്‍സ് അസറ്റ്‌കോയുമായി സഹകരിച്ച് നടപ്പാക്കുന്ന സോളാര്‍ പദ്ധതിയിലൂടെ ആകെ ഊര്‍ജാവശ്യത്തിന്റെ 60 ശതമാനവും സൗരോര്‍ജത്തില്‍നിന്ന് ലഭ്യമാകും. വര്‍ഷം 18.6 ലക്ഷം യൂണിറ്റ് വൈദ്യുതി ഇതിലൂടെ ഉൽപ്പാദിപ്പിക്കാന്‍ കഴിയുമെന്ന്‌ അധികൃതർ അറിയിച്ചു. കഴിഞ്ഞ ജൂണ്‍ 13ന് നടന്ന അസാധാരണ ജനറല്‍ ബോഡി യോഗത്തിന്റെ അംഗീകാരത്തോടെയാണ് വികസന പ്രവര്‍ത്തനം നടപ്പാക്കിയത്.


നിലവിലെ സാഹചര്യം പരിഗണിച്ച്‌ ഏപ്രിലിലെ ഗതാഗത ഫീസ് ഇപ്പോള്‍ ഈടാക്കില്ല. ഡിസംബറിലെ കുടിശ്ശികയാണ് മാര്‍ച്ചില്‍ അടച്ചുതീര്‍ത്തത്‌. അധ്യയന വര്‍ഷത്തില്‍ പത്തു മാസത്തേക്ക് വിദ്യാര്‍ഥികള്‍ക്ക് ഗതാഗത സേവനങ്ങള്‍ നല്‍കാനായി ട്രാന്‍സ്‌പോര്‍ട്ട് കമ്പനിയുമായി കരാറുണ്ട്. 2026 മാര്‍ച്ചിലേക്കും ഓഫ്‌ലൈന്‍ ക്ലാസുകള്‍ പുനരാരംഭിക്കുന്നതുവരെയുള്ള ഗതാഗത നിരക്കുകള്‍ സംബന്ധിച്ച് സേവന ദാതാവുമായി ചര്‍ച്ച തുടരുകയാണെന്നും അധികൃതര്‍ വ്യക്തമാക്കി.


സ്‌കൂള്‍ ചെയര്‍മാന്‍ അഡ്വ. ബിനു മണ്ണില്‍ വര്‍ഗീസ്, സെക്രട്ടറി വി രാജപാണ്ഡ്യന്‍, വൈസ് ചെയര്‍മാന്‍ ഡോ. മുഹമ്മദ് ഫൈസല്‍, അസി. സെക്രട്ടറി രഞ്ജിനി മോഹന്‍, ട്രാന്‍സ്‌പോര്‍ട്ട് അംഗം മുഹമ്മദ് നയാസ് ഉല്ല, പ്രിന്‍സിപ്പല്‍ വി ആര്‍ പളനിസ്വാമി, ജൂനിയര്‍ വിങ്‌ പ്രിന്‍സിപ്പല്‍ പമേല സേവ്യര്‍, സീനിയര്‍ സ്‌കൂള്‍ അക്കാദമിക് അഡ്മിനിസ്‌ട്രേഷന്‍ വൈസ് പ്രിന്‍സിപ്പല്‍ ജി സതീഷ്, ജൂനിയര്‍ വിങ്‌ വൈസ് പ്രിന്‍സിപ്പല്‍ പ്രിയ ലാജി, സ്റ്റാഫ് പ്രതിനിധി പാര്‍വതി ദേവദാസ് എന്നിവർ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home