ad
Deshabhimani

അൽ ബഹ പ്രവാസി സാഹിത്യോത്സവ് സമാപിച്ചു

risaala

അൽ ബഹ പ്രവാസി സാഹിത്യോത്സവിൽ ഒന്നാം സ്ഥാനം നേടിയ ബഹ സെക്ടർ ടീം

വെബ് ഡെസ്ക്

Published on Dec 22, 2025, 01:13 PM | 1 min read

ജിദ്ദ: രിസാല സ്റ്റഡി സർക്കിൾ കലാലയം സാംസ്കാരിക വേദി സംഘടിപ്പിച്ച പതിനഞ്ചാമത് അൽ ബഹ പ്രവാസി സാഹിത്യോത്സവ് സമാപിച്ചു. മൂന്ന് സെക്ടറുകളിൽ നിന്നായി നിരവധി മത്സരാർഥികൾ പങ്കെടുത്തു. ബഹ സെക്ടർ 65 പോയൻ്റ് നേടി ഒന്നാം സ്ഥാനവും 45 പോയൻ്റ് നേടി ബൽജൂർഷി സെക്ടർ രണ്ടാം സ്ഥാനവും തിഹാമ സെക്ടർ 39 പോയിൻ്റ് നേടി മൂന്നാം സ്ഥാനവും കരസ്ഥമാക്കി.


കലാ പ്രതിഭയായി ബഹ സെക്ടറിലെ ഫാത്തിമ സനയും സർഗ പ്രതിഭയായി ഷെസ എന്നിവരെയും തെരഞ്ഞെടുത്തു. സമാപന സമ്മേളനം ബഷീർ നൂറാനി ഉദ്ഘാടനം ചെയ്തു. സന്ദേശ പ്രഭാഷണം മൻസൂർ ചുണ്ടമ്പറ്റയാണ് നിർവഹിച്ചത്. ഷറഫുദ്ദീൻ സൈനി, ഇല്യാസ് ചെട്ടിപ്പടി, അൻസാർ സംസ കൊടുങ്ങല്ലൂർ, അനീസ് ചെമ്മാട്, ഫൈറൂസ് വെള്ളില, ഇർഷാദ് കടമ്പോട്, മജീദ് അകീക്, അബ്ദുല്ല മംഗലാപുരം, സിദ്ദീഖ് ബൽജൂർഷി റഫീഖ് മേൽമുറി എന്നിവർ സംസാരിച്ചു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home