എഐസി ദേശീയ സമ്മേളനം ലണ്ടനിൽ; അശോക് ധവാലെ പങ്കെടുക്കും

ലണ്ടൻ: 24-ാം പാർടി കോൺഗ്രസിന് മുന്നോടിയായി 20-ാം ദേശീയ സമ്മേളനത്തിനൊരുങ്ങി സിപിഐ എം അന്താരാഷ്ട്ര ഘടകമായ അസോസിയേഷൻ ഓഫ് ഇന്ത്യൻ കമ്മ്യൂണിസ്റ്റ്സ് (എഐസി), ബ്രിട്ടൺ ആൻഡ് അയർലണ്ട്. സമ്മേളനത്തിനു മുന്നോടിയായുള്ള പതാക ജാഥ മാർച്ച് ഒമ്പതിന് രാവിലെ 11 മണിക്ക് ലണ്ടൻ ഹൈഗേറ്റ് സെമിത്തേരിയിലെ കാൾ മാർക്സിന്റെ ശവകുടീരത്തിൽ നിന്നും ആരംഭിക്കും.
മാർച്ച് 15, 16 തീയതികളിലായി ലണ്ടൻ സൗത്താളിലെ സീതാറാം യെച്ചൂരി നഗറിലാണ് ദേശീയ സമ്മേളനം. സിപിഐ എം പോളിറ്റ് ബ്യൂറോ അംഗം അശോക് ധവാലെ സമ്മേളനത്തിൽ പങ്കെടുക്കും. ബ്രിട്ടനിലെയും അയര്ലണ്ടിലെയും ബ്രാഞ്ചുകളിൽ നിന്ന് തെരെഞ്ഞെടുക്കപ്പെട്ട പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കും.
ഹർകിഷൻ സിങ് സുർജിത്തിന്റെ മാർഗനിർദ്ദേശത്തിൽ 1967ൽ സ്ഥാപിതമായ എഐസി, സിപിഐ എം കേന്ദ്രക്കമ്മിറ്റിയുടെയും പൊളിറ്റ് ബ്യുറോയുടെയും നിർദ്ദേശങ്ങൾക്കനുസരിച്ചു പാർടിയുടെ നയപരിപാടികൾ പ്രചരിപ്പിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും ശ്രദ്ധകേന്ദ്രീകരിക്കുന്നു. സംഘടനയുടെ ദേശിയ സമ്മേളനത്തിന് മുന്നോടിയായി ബ്രാഞ്ച് സമ്മേളനങ്ങൾ ബ്രിട്ടനിലും അയർലണ്ടിലും നടന്നുവരികയാണ്.
എഐസി ദേശീയ സമ്മേളനത്തിലേക്ക് എല്ലാ പ്രതിനിധികളെയും സീതാറാം യെച്ചൂരി നഗറിലേക്ക് സ്വാഗതം ചെയ്യുതായി സംഘാടക സമിതി അംഗങ്ങളായ ഹർസേവ് ബെയ്‌ൻസ്, ബിനോജ് ജോൺ, പ്രീത് ബെയ്‌ൻസ് എന്നിവർ അറിയിച്ചു.









0 comments