ad
Deshabhimani

പുതിയ ആശ്വാസ പദ്ധതികളുമായി അബീർ ഹോസ്പിറ്റൽ

abir
വെബ് ഡെസ്ക്

Published on Apr 12, 2026, 11:26 AM | 1 min read

മസ്‌ക്കത്ത്: ഒമാനിലെ പ്രവാസി സമൂഹത്തിന്റെ ആരോഗ്യ സംരക്ഷണത്തിനായി പുതിയ ആശ്വാസ പദ്ധതികളുമായി അബീർ ഹോസ്പിറ്റൽ. രാത്രി 10 മണി മുതൽ രാവിലെ 8 മണി വരെ സൗജന്യ പരിശോധനയും പ്രത്യേക ഡിസ്കൗണ്ടും. റൂവിയിലെ അബീർ ഹോസ്പിറ്റലാണ് കമ്മ്യൂണിറ്റി കണക്ട് എന്ന പരിപാടി സംഘടിപ്പിച്ചത്.


പ്രാദേശിക സമൂഹവുമായുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനും ആരോഗ്യരംഗത്ത് പ്രവാസി സമൂഹം നേരിടുന്ന വെല്ലുവിളികൾ ചർച്ച ചെയ്യുന്നതിനുമായാണ് ‘കമ്മ്യുണിറ്റി കണക്ട്’ നടത്തിയത്.ച മസ്കറ്റിലെ സാമൂഹ്യ പ്രവർത്തകരുടെ ഒരു വലിയ പങ്കാളിത്തത്തോടെ നടന്ന ചടങ്ങിൽ ഒമാനിലെ പ്രമുഖ ചലച്ചിത്ര താരവും ആടുജീവിതം സിനിമയിലൂടെ മലയാളികൾക്ക് സുപരിചിതനായ ഡോ. താലിബ് അൽ ബലൂഷി മുഖ്യാതിഥിയായി. പ്രവാസികളുടെ ആരോഗ്യപരമായ ആശങ്കകൾക്കും സംശയങ്ങൾക്കും പരിഹാരമേകുന്നതിനായി ‘ഒമാൻ സോഷ്യൽസ് ’ എന്ന വാട്സ്ആപ്പ് പ്ലാറ്റ്ഫോം ആരംഭിക്കുന്നതായും ഹോസ്പിറ്റലിന്റെ എട്ടാം വാർഷികവുമായി ബന്ധപ്പെട്ട്, സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന പ്രവാസി സമൂഹത്തിന് സഹായകരമാകുന്ന രാത്രികാല സേവന നിരക്കുകളിലെ ഇളവുകളും മാനേജ്മെന്റ് പ്രഖ്യാപിച്ചു.


രാത്രി 10 മണി മുതൽ രാവിലെ 8 മണി വരെ സൗജന്യ പരിശോധനയും പ്രത്യേക ഡിസ്കൗണ്ടും ഏർപ്പെടുത്തിയതായും മസ്കറ്റിലെ പ്രവാസി സമൂഹത്തിന്റെ ആരോഗ്യ സംരക്ഷണത്തിന് അബീർ ഗ്രൂപ്പ് പ്രതിജ്ഞാബദ്ധമാണെന്നും ഹോസ്പിറ്റലിന്റെ റീജിയണൽ ഡയറക്ടർ ഡോ. അഖിൽ റഹ്മാൻ പറഞ്ഞു.
വിവിധ സാമൂഹ്യ-സാംസ്കാരിക രംഗത്തെ സംഘടനകളും വ്യക്തികളും പങ്കെടുത്ത ചടങ്ങിന് ആശുപത്രി ഡയറക്ടർ ഡോ. മുഹമ്മദ് ഹാഷിം, ജനറൽ മാനേജർ
സലാഹ് സലിം അൽ ഷിബ്ലി, അബീർ ആശുപത്രിയിലെ മറ്റ് മാനേജ്മെന്റ് പ്രതിനിധികളും ഡോക്ടർമാരും നേതൃത്വം നൽകി .



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home