ad
Deshabhimani

കുവൈറ്റ് ഇടുക്കി അസോസിയേഷന്റെ 'കബദാട്ടം' വ്യത്യസ്‌തമായി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Apr 14, 2018, 12:11 PM | 0 min read

കുവൈറ്റ് > കുവൈറ്റിലെ ഇടുക്കി അസോസിയേഷന്റെ നേതൃത്വത്തില്‍ 'കബദാട്ടം' എന്ന പേരില്‍ സംഘടിപ്പിച്ച കുവൈറ്റ് പിക്‌നിക് വ്യത്യസ്തമായി. അംഗങ്ങളുടെ സജീവപങ്കാളിത്തം കൊണ്ടും വ്യത്യസ്തത നിറഞ്ഞ പരിപാടികള്‍കൊണ്ടും പിക്‌നിക് ശ്രദ്ധേയമായി.

പ്രസിഡന്റ് ജെറാള്‍ജോസ്, വൈസ് പ്രസിഡന്റ് ടോം എടയോടി, ജനറല്‍ സെക്രട്ടറി ജാക്‌സണ്‍ ചാക്കോ, ട്രെഷറര്‍ ജോസ് തോമസ്, ജോയിന്റ് ട്രെഷറര്‍ എമില്‍ മാത്യു എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. വനിതാവേദി ചെയര്‍പേഴ്‌‌‌‌‌‌സണ്‍ ഷംല ബിജുവിന്റെ നേതൃത്വത്തില്‍ നടത്തിയ നാടന്‍ കലാ കായിക വിഭവങ്ങള്‍ അംഗങ്ങളിലെ പ്രവാസ ജീവിതത്തിലും ഗൃഹതുരത്വം ഉണര്‍ത്തി. വനിതാവേദിയുടെ വടംവലി മത്സരവും ശ്രദ്ധേയമായി.

ഈവര്‍ഷം കുവൈറ്റിലെ പഠനം പൂര്‍ത്തിയാക്കി നാട്ടിലേക്കു പോയ അസ്സോസിയേഷന്‍ അംഗങ്ങളുടെ കുട്ടികളായ ഡാന്‍ജോര്‍ജി, ആഡംറോയി, ഷാദാബഷിലു, ഷാബിന്‍ഷിലു, ഡെറോണ്‍ഡയസ്, ഡിയോണ്‍ഡയസ് ,ജോഷ്വഷാജു, മരിയനിക്‌സണ്‍ എന്നിവരെ ഇടുക്കി അസോസിയേഷനുവേണ്ടി എക്‌സികുട്ടീവ് ടീം ബ്രൂസ്ചാക്കോ, നിക്‌സ്‌കെബേബി, ടോബിന്‍ മാത്യു, റോയി ജോസഫ്, ജോര്‍ജി മാത്യു, ബിജു ജോസഫ്, ബിനോയ് എംകെ, റോയ് എബ്രഹാം, എന്നിവരുടെ നേതൃത്വത്തില്‍ പിക്‌നിക് വേദിയില്‍ മമെന്റോ നല്‍കി ആദരിച്ചു. പ്രവാസ ജീവിതം പൂര്‍ത്തിയാക്കി നാട്ടിലേക്കുപോകുന്ന എക്‌സിക്യൂട്ടീവ് അംഗം റോയി ജോസഫിനെയും കുടുംബത്തെയും അഡൈ്വസറി ടീം ജോയ് മുണ്ടക്കാട്ട്, ജോര്‍ജി മാത്യു, സുനില്‍കുമാര്‍, റ്റിറ്റോജോസഫ്, ബെര്‍ലി ഷിലു എന്നിവരുടെ നേതൃത്വത്തില്‍ പിക്‌നിക് വേദിയില്‍ മെമെന്റോ നല്‍കി ആദരിച്ചു.


 



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home