മിന്നൽപ്രളയത്തിൽ മരണം എണ്ണം 804

ന്യൂഡൽഹി:
നേപ്പാളിലെ മിന്നൽപ്രളയത്തിൽ മരിച്ചവരുടെ എണ്ണം 804 ആയി. നേപ്പാളിൽ 788 പേർക്കും ടിബറ്റ് മേഖലയിൽ 16 പേർക്കുമാണ് ജീവൻ നഷ്‌ടമായത്. മൂവായിരത്തിലധികം പേരെ കണ്ടെത്താനായില്ല. അഞ്ഞൂറിലധികം പേർ ടിബറ്റിൽനിന്നുള്ളവരാണ്. അഞ്ചാം ദിവസവും രക്ഷാപ്രവർത്തനം തുടരുന്നു. മഴയും പ്രളയം സൃഷ്ടിച്ച ചെളിയും രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയാകുന്നു. ത്രിശൂൽ ഉൾപ്പെടെയുള്ള ജലവൈദ്യുത പദ്ധതികളുടെ തുരങ്കങ്ങളിൽ നൂറിലധികം തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നു.
അതിനിടെ വെള്ളപ്പൊക്കം വീണ്ടും ഉണ്ടാകാൻ സാധ്യതയുണ്ടെന്ന മുന്നറിയിപ്പുമുണ്ട്. ഭോട്ടെ കോസി നദിയിലെ ജലനിരപ്പുയർന്നതിനാൽ സമീപ ജില്ലകളിലുള്ളവരോട് ജാഗ്രത പാലിക്കാൻ നിർദേശിച്ചു. ടിബറ്റൻ മേഖലയിലെ ഗൈറോങ് തുറമുഖത്ത് 49 ഇന്ത്യക്കാരുൾപ്പെടെ 261 വിദേശികളെ കാണാതായെന്ന് ചൈന അറിയിച്ചു. 149 ഇന്ത്യക്കാരെ പ്രളയബാധിത മേഖലയിൽനിന്ന് രക്ഷിച്ചെന്ന് വിദേശ മന്ത്രാലയം അറിയിച്ചു.
ത്രിശൂലി നദി കരകവിഞ്ഞൊഴുകുന്നതിനാൽ ഉത്തർപ്രദേശിലെ കുശിനഗർ വെള്ളപ്പൊക്ക ഭീഷണിയിലാണ്. സഹായവുമായി ഇന്ത്യയുടെ നാലാമത്തെ വിമാനവും നേപ്പാളിലെത്തി. 11 ടൺ സാമഗ്രികളാണ് ഇന്ത്യ അയച്ചത്.









0 comments