വീണ്ടും യുദ്ധമുഖം തുറന്ന് അമേരിക്ക; ലാറക്ക് ദ്വീപിൽ ആക്രമണം; പ്രതിരോധിച്ച് ഇറാൻ

അമേരിക്കൻ ആക്രമണങ്ങൾക്ക് മറുപടിയായി ജോർദാനിലെ സൈനിക കേന്ദ്രങ്ങളിലേക്ക് ഇറാൻ തൊടുത്തുവിട്ട മിസൈലുകൾ | VIDEOGRAB
തെഹ്റാൻ/ വാഷിങ്ടൺ ഡി സി: ഇടവേളയ്ക്ക് ശേഷം പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതി സൃഷ്ടിച്ച് അമേരിക്ക. ഇറാന്റെ ലാറക്ക് ദ്വീപിലെ റോക്കറ്റ് കേന്ദ്രങ്ങൾക്കുനേരെ അമേരിക്ക ആക്രമണം അഴിച്ചുവിട്ടു. ഹോർമുസ് കടലിടുക്കിലെ ദ്വീപിലുള്ള രണ്ട് കേന്ദ്രങ്ങളെയാണ് ലക്ഷ്യംവെച്ചത്.
ആക്രമണത്തിൽ സാധാരണക്കാരും സൈനികരും കൊല്ലപ്പെട്ടതായി ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് സേന (ഐആർജിസി) അറിയിച്ചു. ആക്രമണങ്ങൾക്ക് മറുപടിയായി ജോർദാനിലെ യുഎസ് താവളങ്ങൾക്ക് നേരെ ഇറാൻ ബാലിസ്റ്റിക് മിസൈലുകൾ തൊടുത്തുവിട്ടു. തിങ്കളാഴ്ച പുലർച്ചെ രാജ്യത്തിന്റെ വ്യോമാതിർത്തിയിലേക്ക് പ്രവേശിച്ച എട്ട് മിസൈലുകൾ തടഞ്ഞതായി ജോർദാൻ സായുധ സേന അറിയിച്ചു.
കഴിഞ്ഞ ജൂലൈയ്ക്ക് ശേഷം ഇറാനിലേക്ക് അമേരിക്ക നടത്തിയ ഏറ്റവും വലിയ ആക്രമണമാണിത്.
ഹോർമുസ് ദ്വീപിന് തെക്കായും ക്വഷ്ം ദ്വീപിന് കിഴക്കായുമാണ് ലാറക് ദ്വീപ് സ്ഥിതി ചെയ്യുന്നത്. തെഹ്‌റാനിൽ നിന്ന് ഏകദേശം 1,100 കിലോമീറ്റർ ദൂരമുണ്ട്.
ആക്രമണങ്ങൾത്ത് പിന്നാലെ ഞായറാഴ്ച ക്രൂഡോയിൽ വില ഉയർന്നു. യുഎസ് എണ്ണ ബാരലിന്റെ വില 1.8 ശതമാനം ഉയർന്ന് 84.94 ഡോളറിലെത്തി, അതേസമയം അന്താരാഷ്ട്ര നിലവാരമായ ബ്രെന്റ് ക്രൂഡ് ബാരലിന്റെ വില 1.9 ശതമാനം ഉയർന്ന് 89.79 ഡോളറിലെത്തി.










0 comments