അഞ്ച് എസ്-400 സ്ക്വാഡ്രണുകൾ കൂടി വാങ്ങാനൊരുങ്ങി ഇന്ത്യ

ന്യൂഡൽഹി: ഇന്ത്യൻ വ്യോമസേനയുടെ കരുത്ത് വർധിപ്പിക്കാനായി റഷ്യയിൽ നിന്ന് അഞ്ച് അധിക എസ്-400 സുദർശൻ വ്യോമപ്രതിരോധ സ്ക്വാഡ്രണുകൾ കൂടി വാങ്ങാനൊരുങ്ങി ഇന്ത്യ. 2018 ൽ ഒപ്പുവെച്ച കരാറിന്റെ ഭാഗമായാണിത്. ഇതിനായി ഇന്ത്യ നൽകിയ ടെൻഡറിന് റഷ്യ വിശദമായ നിർദേശം സമർപ്പിച്ചു. റഷ്യയുടെ പ്രതികരണം ലഭിച്ചിട്ടുണ്ടെന്നും കൂടുതൽ പരിശോധനകൾ നടക്കുകയാണെന്നും പ്രതിരോധ മന്ത്രാലയം അറിയിച്ചു.
അതിർത്തികളിൽ ശത്രുക്കളുടെ വിമാനങ്ങളും മിസൈലുകളും കൃത്യമായി കണ്ടെത്താനും തകർക്കാനും ശേഷിയുള്ള ഏറ്റവും ആധുനികമായ പ്രതിരോധ സംവിധാനമാണ് എസ്-400. ദീർഘദൂര വ്യോമാക്രമങ്ങളെ പ്രതിരോധിക്കാൻ കഴിയുന്നതാണ് എസ് - 400. എസ് - 400 പദ്ധതിക്കായി 200 ലധികം മിലൈസുകൾ കൂടി ഇന്ത്യ വാങ്ങുന്നുണ്ട്.










0 comments