ad
Deshabhimani

തപാൽ വകുപ്പിൽ 25,000 ജിഡിഎസ്‌ ഒഴിവ്; യോഗ്യത പത്താം ക്ലാസ്

India Post GDS Recruitment.jpg
വെബ് ഡെസ്ക്

Published on Aug 31, 2026, 07:22 AM | 1 min read

തപാൽ വകുപ്പിൽ 25,000-ത്തിലധികം ഗ്രാമീൺ ഡാക് സേവക് (GDS) ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഇന്ത്യയിലെ വിവിധ പോസ്റ്റൽ സർക്കിളുകളിലും ഡിവിഷനുകളിലുമായിരിക്കും നിയമനം. യോഗ്യതയുള്ള ഇന്ത്യൻ പ‍ൗരന്മാർക്ക്‌ അപേക്ഷിക്കാം. പത്താം ക്ലാസ് വിജയം (മാത്തമാറ്റിക്സ്, ഇംഗ്ലീഷ് നിർബന്ധം) ആണ്‌ യോഗ്യത. പ്രാദേശിക ഭാഷാ അറിവും കമ്പ്യൂട്ടർ പരിജ്ഞാനവും വേണം. പ്രായപരിധി: 18–40. നിയമാനുസൃത ഇളവ്‌ ലഭിക്കും. പത്താം ക്ലാസ് മാർക്കിന്റെ അടിസ്ഥാനത്തിലുള്ള മെറിറ്റ് ലിസ്റ്റ് വഴിയാണ്‌ തിരഞ്ഞെടുപ്പ്‌. 100 രൂപയാണ്‌ അപേക്ഷാഫീസ്‌. വനിതകൾക്കും എസ്‌സി/എസ്ടി/ഭിന്നശേഷിക്കാർക്കും ഫീസില്ല. indiapost.gov.in/gdsonlineengagement വഴി അപേക്ഷിക്കണം. അവസാന തീയതി സെപ്‌തംബർ 21.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home