നവോദയ കോബാര്‍ കുടുംബവേദി സാഹിത്യ സായാഹ്നവും ക്വിസ് മത്സരവും സംഘടിപ്പിച്ചു

ദമാം > ദമാം നവോദയയുടെ എട്ടാമത് കേന്ദ്ര സമ്മേളനത്തിന്റെ ഭാഗമായി നവോദയ കോബാര്‍ കുടുംബവേദി 8 ാം ക്ലാസ് മുതല്‍ 12 ക്ലാസ് വരെ പഠിക്കുന്ന കുട്ടികള്‍ക്കായി ക്വിസ് മത്സരം നടത്തി. ഒപ്പം പ്രമുഖ കഥാകൃത്ത് സുഭാഷ് ചന്ദ്രന്റെ കഥകളെ കുറിച്ച് ഒരു ആസ്വാദന സായാഹ്നവും നടത്തി.
നവോദയ കോബാര്‍ വനിതാ വേദി കണ്‍വീനര്‍ റബീബ ആഷിക്ക് സ്വാഗതവും കുടുംബവേദി വൈസ് പ്രസിഡന്റ് നിരജ്ഞിനി സുധീഷ് അധ്യക്ഷത വഹിക്കുകയും ചെയ്ത പരിപാടി നവോദയ കോബാര്‍ ഏരിയ സെക്രട്ടറി ഷമല്‍ ഷാഹുല്‍ ഉദ്ഘാടനം ചെയ്തു.
ക്വിസ് പരിപാടി പ്രവീണ്‍കുമാര്‍ വല്ലത്ത്, ജസീറ ഫിറോസ്, റുക്മ പ്രവീണ്‍കുമാര്‍ എന്നിവരും കഥാ സായാഹ്നത്തിന് കോബാര്‍ കുടുംബവേദി സെക്രട്ടറി സാലു നേതൃത്വം നല്‍കി. നവോദയ കുടുംബ വേദി എക്‌സിക്യുട്ടീവ് അംഗം വര്‍ഗീസ് കുര്യക്കോസ്, നന്ദിനി മോഹന്‍, നവോദയ കോബാര്‍ എക്‌സിക്യുട്ടിവ് അംഗം പി എ സമദ്, മേഖലാ കണ്‍വീനര്‍ ഷിജു, ഏരിയാ കമ്മറ്റി അംഗം ആനന്ദ് സി. ആര്‍, രത്‌നാകരന്‍, അജു തങ്കച്ചന്‍, ഫിറോസ് ഖാന്‍ നരിമുക്കില്‍, സുധീഷ് കുമാര്‍, മുഹമ്മദ് അഷ്‌റഫ് ,ബിമല്‍, സുനീര്‍ ബാബു, ഷീന വിദ്യാധരന്‍, ബിന്‍സി അജു തുടങ്ങിയവര്‍ പങ്കെടുത്തു. കോബാര്‍ കുടുംബവേദി പ്രസിഡന്റ് വിദ്യാധരന്‍ കോയാടന്‍ നന്ദി അറിയിച്ചു.
0 comments