ജിദ്ദ നവോദയ യാമ്പു ഏരിയ കൺവൻഷൻ സമാപിച്ചു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 19, 2024, 03:28 PM | 0 min read

ജിദ്ദ > ജിദ്ദ നവോദയ മുപ്പത്തിഒന്നാം കേന്ദ്രകൺവൻഷനോട് അനുബന്ധിച്ച് യാമ്പു ഏരിയയിലെ ഏഴ് യൂണിറ്റ് കൺവൻഷനുകൾ പൂർത്തികരിച്ചു. ശേഷം യാമ്പു ഏരിയ കൺവൻഷൻ യാമ്പു-ഷറമിൽ പ്രത്യേകം സജ്ജമാക്കിയ സീതറാം യെച്ചൂരി നഗറിൽ വച്ച് നടന്നു. ജിദ്ദ നവോദയ കേന്ദ്ര പ്രസിഡന്റ് കിസ്മത്ത്‌ മമ്പാട് പരിപാടി ഉദ്‌ഘാടനം ചെയ്തു. അമേരിക്കയുടെ പിൻബലത്തിൽ ഫലസ്തീനെ ചോരയിൽ മുക്കി കൊല്ലുന്ന ഇസ്രയേലിന്റെ കിരാത നടപടികൾ അവസാനിപ്പിക്കാൻ ഇന്ത്യ അടക്കമുള്ള ലോക രാജ്യങ്ങൾ മുന്നോട്ട് വരണം എന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

വിപിൻ തോമസ്, രാജീവ്‌ തിരുവല്ല, ഏരിയ സെക്രട്ടറി സിബിൾ പാവറട്ടി, ജിദ്ദ നവോദയ ജനറൽ സെക്രട്ടറി ശ്രീകുമാർ മാവേലിക്കര, ആരോഗ്യ വേദി കൺവീനർ എബ്രഹാം തോമസ്, ഏരിയ ജീവ കാരുണ്യ കൺവീനർ സാക്കിർ ഏ പി, ജിദ്ദ നവോദയ കേന്ദ്ര ജീവകാരുണ്യ കൺവീനർ ജലീൽ ഉച്ചാരക്കടവ്, കേന്ദ്ര ട്രഷറർ സി എം അബ്ദുറഹ്മാൻ, ഏരിയ രക്ഷാധികാരി അജോ ജോർജ്, നവോദയ യാൻബു ഏരിയ പ്രസിഡന്റ്‌ വിനയൻ പാലത്തിങ്ങൽ, മീഡിയ കൺവീനർ ബിഹാസ് കരുവാരകുണ്ട്, ഏരിയ ട്രഷറർ ശ്രീകാന്ത് നീലകണ്‌ഠൻ എന്നിവർ സംസാരിച്ചു.

 



deshabhimani section

Related News

View More
0 comments
Sort by

Home