ശിശിരം 2024 ഓണാഘോഷം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 04, 2024, 06:58 PM | 0 min read

ജിദ്ദ > ജിദ്ദ നവോദയ അനാകിഷ് ഏരിയ കമ്മിറ്റിയും ഏരിയ കുടുംബവേദിയും സംയുക്തമായി 'ശിശിരം 2024' ഓണാഘോഷം സംഘടിപ്പിച്ചു.  ജിദ്ദ നവോദയ രക്ഷാധികാരി ഷിബു തിരുവനന്തപുരം ആഘോഷ പരിപാടി ഉദ്ഘാടനം ചെയ്തു. ഏരിയ വനിതാവേദി കൺവീനർ ഹഫ്സ മുസാഫറിന്റെ അദ്ധ്യക്ഷതയിൽ നടന്ന ആഘോഷ പരിപാടിയിൽ ഏരിയ രക്ഷാധികാരി ജലീൽ ഉച്ചാരക്കടവ്, ഏരിയ സെക്രട്ടറി പ്രേംകുമാർ വട്ടപ്പൊയിൽ, ഏരിയ പ്രസിഡന്റ് ഗഫൂർ മമ്പുറം, ഏരിയ ട്രഷറർ മുഹമ്മദ് ഒറ്റപ്പാലം, കേന്ദ്ര രക്ഷാധികാരി സമിതി മെമ്പർ ഫിറോസ് മുഴുപ്പിലങ്ങാട്, കേന്ദ്ര കുടുംബവേദി കൺവീനർ മുസാഫർ പാണക്കാട്, വനിതാ വേദി കൺവീനറും വൈസ് പ്രെസിഡന്റുമായ അനുപമ ബിജുരാജ്, മീഡിയ കൺവീനറും സെൻട്രൽ കമ്മിറ്റി മെമ്പർമറുമായ ബിജുരാജ് രാമന്തളി, സെൻട്രൽ കമ്മിറ്റി മെബർമാരായ നൗഷാദ് വേങ്ങൂർ, നസീർ അരിമ്പ്ര എന്നിവർ സംസാരിച്ചു.

റഫീക് മമ്പാട്, സിജി പ്രേംകുമാർ, ഷഫീക് കൊല്ലം, സനൂജ മുജീബ് ,ഫൈസൽ മങ്ങാടൻ, സുധീർ കൊല്ലം ,ഗഫൂർ മോങ്ങം ,അനിൽ മാസ്റ്റർ, ശിഹാബ് കോട്ടക്കൽ, ജോൺസൻ തൃശ്ശൂർ, മുനീർ പാണ്ടിക്കാട്, റഫീഖ് പാണക്കാട്, വിനോദ് ബാലകൃഷ്‌ണൻ, സമീറ റഫീഖ്, ശിവന്യ അനിൽ, സന്ധ്യ ബാലകൃഷ്‌ണൻ എന്നിവർ വിവിധ പരിപാടികൾക്ക് നേതൃത്വം നൽകി. ആഘോഷത്തോടനുബന്ധിച്ച് ഘോഷയാത്ര, ഓണപ്പാട്ട്, തിരുവാതിര, കുട്ടികളുടെ ഡാൻസ്, വടംവലി ഫുട്ബാൾ മത്സരം എന്നിവയും നടത്തി. ആവേശകരമായ ഫുട്ബാൾ ഫൈനൽ  മത്സരത്തിൽ ഒന്നിനെതിരെ അഞ്ച് ഗോളുകൾ റൗദ യൂണിറ്റ് അനാകിഷ് യൂണിറ്റിനെ പരാജയപ്പെടുത്തി. ഏരിയ  കുടുംബവേദി കൺവീനർ മുജീബ് കൊല്ലം സ്വാഗതവും സിസി മെമ്പർ ഷിനു പന്തളം നന്ദിയും പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Home