അസൈബ മലയാളം പഠന ക്ലാസ് പ്രവേശനോത്സവം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 28, 2024, 03:44 PM | 0 min read

മസ്‌ക്കത്ത് > അസൈബ മലയാളം പഠന ക്ലാസ് പ്രവേശനോത്സവം പ്രശസ്ത സിനിമാതാരവും ചലച്ചിത്ര അക്കാദമി ചെയർമാനുമായ പ്രേംകുമാർ ഉദ്ഘാടനം ചെയ്തു. ജിസിസി കൗൺസിൽ ഹോണററി ട്രേഡ് കമ്മീഷണർ  ഡോ. സന്തോഷ് ഗീവർ, ഒമാൻ മലയാളം മിഷൻ പ്രസിഡണ്ട് സുനിൽകുമാർ, സെക്രട്ടറി അനു ചന്ദ്രൻ സാമൂഹ്യ പ്രവർത്തകരായ സുധി പത്മനാഭൻ, കെ വി വിജയൻ, ബിജോയ് പാറാട്ട്, മനോജ് പെരിങ്ങേത്ത്, സന്തോഷ് എരിഞ്ഞേരി, അനുപമ സന്തോഷ്, നിഷാപ്രഭാകരൻ, തുടങ്ങിയവർ പങ്കെടുത്തു.

ജയചന്ദ്രൻ പള്ളിക്കൽ, ഷിബു ആറങ്ങാലി എന്നിവർ സംസാരിച്ചു. ഏകദേശം മുപ്പതോളം കുട്ടികളും അവരുടെ രക്ഷിതാക്കളും ചടങ്ങിനെത്തിയിരുന്നു. എവിടെയെല്ലാം മലയാളി അവിടെയെല്ലാം മലയാളം എന്ന കേരള സർക്കാരിൻ്റെ സന്ദേശം ഉയർത്തിപ്പിടിച്ചുകൊണ്ട് ഒമാനിൽ വിവിധ ഭാഗങ്ങളിലായി നടന്നു വരുന്ന മലയാളം പഠന കേന്ദ്രങ്ങളുടെ തുടർച്ചയായാണ് അസൈബയിലെ ഈ പുതിയ പഠന കേന്ദ്രം ആരംഭിച്ചിരിക്കുന്നത്.
 



deshabhimani section

Related News

View More
0 comments
Sort by

Home