സമീക്ഷ ദേശീയ സമ്മേളനം നവംബർ 30ന് ബെർമിംഗ്ഹാമിൽ

ലണ്ടൻ > യുകെയിലെ കലാ സാംസ്കാരിക സംഘടനയായ സമീക്ഷ ഏഴാമത് ദേശീയ സമ്മേളനത്തിനൊരുങ്ങുന്നു. നവംബർ 30ന് ബെർമിംഗ്ഹാമിലാണ് ദേശീയ സമ്മേളനം. വിവിധ ഏരിയ കമ്മിറ്റികളിൽ നിന്നായി ഇരുന്നൂറോളം പ്രതിനിധികൾ പങ്കെടുക്കും. സമീക്ഷയുടെ കഴിഞ്ഞകാല പ്രവർത്തനങ്ങൾ സമ്മേളനം വിലയിരുത്തും. ഭാവി പ്രവർത്തനങ്ങളുടെ രൂപരേഖ തയ്യാറാക്കും. ദേശീയ സമ്മേളനത്തിന് മുന്നോടിയായി യൂണിറ്റ് സമ്മേളനങ്ങൾ വിവിധ നഗരങ്ങളിൽ നടന്നു. ബ്രിട്ടനിൽ സമീക്ഷയ്ക്ക് ആകെ 33 യൂണിറ്റുകളുണ്ട്.









0 comments