സഹനത്തിന്റെ പോരാളി സഖാവ് പുഷ്പന് അന്ത്യാഭിവാദ്യങ്ങൾ അർപ്പിച്ച് കല കുവൈത്ത്

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 08, 2024, 04:38 PM | 0 min read

കുവൈത്ത് സിറ്റി > സഹനത്തിന്റെ പോരാളി സഖാവ് പുഷ്പന് അന്ത്യാഭിവാദ്യങ്ങൾ അർപ്പിച്ച് കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ- (കല) കുവൈത്ത്. മംഗഫ് കല സെന്ററിൽ കല കുവൈത്ത്  പ്രസിഡന്റ് അനുപ് മങ്ങാട്ടിന്റെ അധ്യക്ഷതയിൽ നടന്ന അനുശോചന യോഗത്തിൽ ജോയിൻ സെക്രട്ടറി ബിജോയ്‌ അനുശോചന കുറിപ്പ് വായിച്ചു.

ലോക കേരളസഭാംഗം ആർ നാഗനാഥൻ, കല കുവൈത്തിന്റെ മുതിർന്ന പ്രവർത്തകരായ ടി വി ഹിക്മത്ത്, ജെ സജി, അബ്ബാസിയ മേഖല സെക്രട്ടറി നവീൻ, ഫഹഹീൽ മേഖല സെക്രട്ടറി തോമസ് സെൽവൻ, അബുഹലീഫ മേഖല സെക്രട്ടറി രഞ്ജിത്ത്, സാൽമിയ മേഖല സെക്രട്ടറി അൻസാരി കടക്കൽ, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ രജീഷ് സി, എം പി മുസഫർ സാഹിത്യ വിഭാഗം സെക്രട്ടറി ദേവീ സുഭാഷ്, വനിതാവേദി  ജനറൽ സെക്രട്ടറി ആശാലത ബാലകൃഷ്ണൻ, പി പി എഫ് ജനറൽ സെക്രട്ടറി ഷാജി മഠത്തിൽ എന്നിവർ പുഷ്പനെ അനുസ്മരിച്ച് സംസാരിച്ചു.

കല കുവൈത്ത്  ജനറൽ സെക്രട്ടറി സജി തോമസ് മാത്യു സ്വാഗതം ആശംസിച്ച ചടങ്ങിൽ ട്രഷറർ അനിൽ കുമാർ നന്ദി പറഞ്ഞു. കല കുവൈത്ത്  പ്രവർത്തകരും പൊതു സമൂഹത്തിൽ നിന്നുമായി നൂറുകണക്കിന് ആളുകൾ പരിപാടിയിൽ പങ്കെടുത്തു.
 



deshabhimani section

Related News

View More
0 comments
Sort by

Home