മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 75 ലക്ഷം രൂപ നൽകി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 05, 2024, 01:26 PM | 0 min read

ദമ്മാം > വയനാട് പുനരുദ്ധാരണത്തിനായി  കേരള സർക്കാരിന്റെ ശ്രമങ്ങൾക്ക് പിന്തുണയുമായി ദമ്മാം നവോദയ. ധനസഹായത്തിന്റെ രണ്ടാം  ഗഡുവായ 65 ലക്ഷം  തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെ ഓഫീസിലെത്തി നവോദയ രക്ഷാധികാരി സമിതി അംഗം പ്രദീപ് കൊട്ടിയം കൈമാറി. നവോദയ രക്ഷാധികാരി സമിതി അംഗങ്ങളായ കൃഷ്ണകുമാർ ചവറ, നന്ദിനി മോഹൻ, നവോദ കേന്ദ്ര വൈ: പ്രസിഡൻ്റ് മോഹനൻ വെള്ളിനേഴി, ജോ: സെക്രട്ടറി നൗഫൽ വെളിയങ്കോട്, കുടുംബ വേദി കേന്ദ്ര സാമൂഹ്യക്ഷേമ വിഭാഗം കൺവീനർ ഗിരീഷ്കുമാർ എന്നിവർ സന്നിഹിതരായിരുന്നു.

ദുരന്തത്തിൻ്റെ പാശ്ചാത്തലത്തിൽ 2024, ഓഗസ്റ്റ് നാലിന് മലപ്പുറം. ആദ്യ ഗഡുവായി 10 ലക്ഷം രൂപ സിപിഐ എം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ മാസ്റ്റർ എംഎൽഎക്ക് കൈമാറിയിരുന്നു. രണ്ട് ഗഡുക്കളയി 75 ലക്ഷം രൂപയാണ് ദമ്മാം നവോദയ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് സംഭാവന നൽകിയത്.
 



deshabhimani section

Related News

View More
0 comments
Sort by

Home