കൈരളി സലാല പവർ ഹൗസ് വനിത യൂണിറ്റ് രൂപികരിച്ചു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jul 26, 2024, 03:45 PM | 0 min read

സലാല > കൈരളി സലാല വനിത വിങ്ങിന്റെ നേതൃത്വത്തിൽ നടന്ന ജനറൽ ബോഡി യോഗത്തിൽ പവർ ഹൗസ് വനിതാ യൂണിറ്റ്  രൂപികരിച്ചു. സനായ, ഔക്കത്ത്, ന്യൂ സലാല, പവർഹൗസ് എന്നി മേഖലകളെ ഏകോപിപ്പിച്ചു കൊണ്ടാണ് പവർഹൗസ് വനിത യൂണിറ്റ്  രൂപീകരിച്ചത്.

പവർഹൗസ് വനിതാ യൂണിറ്റിന്റെ സെക്രട്ടറിയായി സിന്ധു ബിജു, ജോയിൻ സെക്രട്ടറിയായി സരിത ജയരാജ്‌, പ്രസിഡന്റായി ആഥിക്കാ മുനീർ, വൈസ് പ്രസിഡന്റായി ലീഷ്മ പ്രദീപ് എന്നിവരെ തെരഞ്ഞെടുത്തു. 11 അംഗ എക്സിക്യൂട്ടീവ് അംഗങ്ങൾ-  ഷിജിന സജീവ്, ആദിത്യ, ഗീതു, അനു വിനോദ്, ഷൈനി ജോൺസൺ, സുനിജ ആഷിം, സിന്ധു സജിത്ത്,

കൈരളി രക്ഷാധികാരി അംബുജാക്ഷൻ മയ്യിൽ ജനറൽ സെക്രട്ടറി സിജോയ് പേരാവൂർ, ട്രഷറർ ലിജോ ലാസർ, പ്രസിഡണ്ട് ഗംഗാധരൻ അയ്യപ്പൻ, വനിത എക്സിക്യൂട്ടീവ് മെബറും സി സി അംഗവുമായ ബൈറ ജ്യോതിഷ് എന്നിവർ ആശംസകൾ നേർന്നു. വനിത ആക്റ്റിംഗ് പ്രസിഡന്റ് ഷെമീനാ അൻസാരിയുടെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ ആക്റ്റിങ് സെക്രട്ടറി സീനാ സുരേന്ദ്രൻ സ്വാഗതവും വനിത എക്സിക്യൂട്ടീവ് അംഗം രേഷ്മ സിജോയ് നന്ദിയും പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Home