ad
Deshabhimani

യുവകലാസാഹിതി യുഎഇ വാർഷിക സംഗമം; സുഭാഷ് ദാസ് പ്രസിഡന്റ്‌, ബിജു ശങ്കർ സെക്രട്ടറി

yuvakalasahithi
വെബ് ഡെസ്ക്

Published on May 16, 2025, 03:42 PM | 1 min read

അബുദാബി: യുവകലാസാഹിതി യുഎഇയുടെ വാർഷിക സംഗമം കണ്ണൂർ ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻ വി കെ സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. അബുദാബി കേരള സോഷ്യൽ സെന്ററിൽ വെച്ച് സംഘടിപ്പിച്ച സമ്മേളനത്തിൽ റഷീദ് പാലക്കൽ അനുശോചന പ്രമേയവും സെക്രട്ടറി ബിജു ശങ്കർ പ്രവർത്തന റിപ്പോർട്ടും പ്രസിഡന്റ് സുഭാഷ് ദാസ് ഭാവി പരിപാടികളും അവതരിപ്പിച്ചു. യുവകലാസാഹിതി രക്ഷാധികാരി പ്രശാന്ത് ആലപ്പുഴ സഹരക്ഷാധികാരി വിൽസൺ തോമസ് തുടങ്ങിയവർ സംസാരിച്ചു. സംഘാടകസമിതി ചെയർമാൻ റോയ് ഐ വർഗ്ഗീസ് സ്വാഗതവും കൺവീനർ ആർ ശങ്കർ നന്ദിയും പറഞ്ഞു.


സുഭാഷ് ദാസ്, അജി കണ്ണൂർ, നമിത സുബീർ, നൗഷാദ് അറക്കൽ, മനു കൈനകരി തുടങ്ങിയവർ അടങ്ങിയ പ്രസിഡിയം നടപടികൾ നിയന്ത്രിച്ചു. പി ഭാസ്കരൻ മ്യൂസിക് ക്ലബ്ബിൻ്റെ സ്വാഗത ഗാനത്തോടെയാണ് സമ്മേളനപരിപാടികൾ ആരംഭിച്ചത്. വാർഷിക സംഗമത്തിൽ വെച്ച് "ഭരത് മുരളി നാടക മത്സരത്തിൽ മികച്ച ബാലതാരമായി തെരഞ്ഞെടുക്കപ്പെട്ട യുവകലാസാഹിതി കുടുംബാംഗം സാക്ഷിത സന്തോഷിനെ അനുമോദിച്ചു. കൂടാതെ യുവകലാസാഹിതി യുഎഇയുടെ വാർഷിക പതിപ്പ് 'ഗാഫ്' വി കെ സുരേഷ് ബാബു മുതിർന്നയംഗം പ്രേംലാലിന് നൽകി പ്രകാശനം ചെയ്തു. യുവകലാസാഹാതി ദുബായ് യൂണിറ്റ് അംഗമായിരുന്ന നനീഷിൻ്റെ ഓർമയ്ക്കായി പുറത്തിറക്കുന്ന ചെറുകഥാ സമാഹരത്തിൻ്റെ കവർ പ്രകാശനവും നടന്നു.


പുതിയ ഭാരവാഹികളായി സുഭാഷ് ദാസ് (പ്രസിഡന്റ്‌ ), അജി കണ്ണൂർ, നമിത ( വൈസ്. പ്രസിഡന്റുമാർ), ബിജു ശങ്കർ( സെക്രട്ടറി), സുബീർ, നൗഷാദ് അറക്കൽ(ജോയിന്റ് സെക്രട്ടറിമാർ), സുനിൽ ബാഹുലേയൻ( ട്രഷറർ ), പ്രേംകുമാർ(ജോയിന്റ് ട്രഷറർ) എന്നിവരെയും 43 അംഗ കേന്ദ്ര കമ്മറ്റിയേയും തെരഞ്ഞെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home