യുഎഇയിലെ മൊത്തം ജനസംഖ്യയുടെ 50 ശതമാനവും യുവാക്കൾ

uae population
വെബ് ഡെസ്ക്

Published on Nov 16, 2025, 06:37 PM | 1 min read

ഷാർജ: യുഎഇയിലെ മൊത്തം ജനസംഖ്യയുടെ 50 ശതമാനവും യുവാക്കൾ ആണെന്ന് ഫെഡറൽ യൂത്ത് ഫൗണ്ടേഷൻ സംഘടിപ്പിച്ച ശില്പശാലയിൽ അവതരിപ്പിച്ച ഡാറ്റ വെളിപ്പെടുത്തി. 15 മുതൽ 35 വയസ് വരെയുള്ള ഈ വിഭാഗത്തിൽ പൗരന്മാർ 10 ശതമാനവും പൗരന്മാർ അല്ലാത്തവർ 90 ശതമാനവും ആണ്. സർക്കാർ സ്കൂളുകളിൽ രണ്ട് ലിംഗങ്ങളിലും ഉള്ള ബിരുദാനന്തര ബിരുദ നിരക്ക് 100 ശതമാനത്തിൽ എത്തുന്നുണ്ടെങ്കിലും 15 വയസുള്ള 39 ശതമാനം വിദ്യാർഥികൾക്ക് അടിസ്ഥാന സാമ്പത്തിക സാക്ഷരത കുറവാണ്. ഇത് ആഗോള ശരാശരിയായ 18 ശതമാനത്തേക്കാൾ കൂടുതലാണ്.


സമയം ചെലവഴിക്കുന്നതിനായി 34 ശതമാനം യുവാക്കളും ഇന്റർനെറ്റ് ആശ്രയിക്കുന്നു.  കുടുംബത്തോടൊപ്പം ചെലവഴിക്കുന്നത് 16 ശതമാനം മാത്രമാണ്.  62 ശതമാനം എമിറാത്തി ബിരുദധാരികളും സ്വകാര്യമേഖലയിൽ ജോലി നേടുന്നത് കൂടുതൽ പ്രയാസകരമാണെന്ന് വിശ്വസിക്കുന്നു. 40 ശതമാനം പേർ സർക്കാർ ജോലിയാണ് ഇഷ്ടപ്പെടുന്നത്. 18 മുതൽ 35 വയസ്സ് വരെയുള്ള 32 ശതമാനം എമിറാത്തി യുവാക്കൾ സ്വന്തമായി ബിസിനസ് ആരംഭിച്ചു. 20 ശതമാനം യുവാക്കൾ സാമ്പത്തിക സമ്മർദ്ദം അനുഭവിക്കുന്നുണ്ട്. യുവാക്കളുടെ ശരാശരി വിവാഹപ്രായം പുരുഷന്മാർക്ക് 29 വയസ്സും, സ്ത്രീകൾക്ക് 27 വയസ്സുമായി ഉയർന്നു. 59 ശതമാനം യുവാക്കളും വിവാഹം വൈകുന്നതിന്റെ പ്രധാന കാരണമായി കാണുന്നത് സാമ്പത്തിക സ്ഥിരത ഇല്ലാത്തതാണ്.  



Tags
deshabhimani section

Related News

View More
0 comments
Sort by

Home