Deshabhimani

വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ ബൈനിയൽ കോൺഫറൻസ് 27 മുതൽ

world malayali council
വെബ് ഡെസ്ക്

Published on Jun 22, 2025, 10:29 AM | 1 min read

ദുബായ് : വേൾഡ് മലയാളി കൗൺസിലിന്റെ ഗ്ലോബൽ ബൈനിയൽ കോൺഫറൻസ് വിപുലമായ ആഘോഷങ്ങളോടെ യുഎഇയിൽ നടക്കും. ജൂൺ 27, 28, 29 തീയതികളിൽ ഷാർജ കോർണിഷ് ഹോട്ടലിലാണ് സമ്മേളനം. വിവിധ രാജ്യങ്ങളിൽ നിന്നുള്ള മലയാളികളുടെ പ്രതിനിധികൾ പങ്കെടുക്കും.


"മാറുന്ന ആഗോള ക്രമത്തിൽ വർദ്ധിച്ചു വരുന്ന ഇന്ത്യയുടെ പ്രസക്തിയും മലയാളികളുടെ പങ്കാളിത്തവും" എന്ന പ്രമേയം സമ്മേളനത്തിൽ പ്രധാന ചർച്ചാവിഷയമാണ്. വിവിധ മേഖലകളിൽ മികച്ച സംഭാവനകൾ നൽകിയ മലയാളികളെ ആദരിക്കുന്നതിനും പുതിയ തലമുറയ്ക്ക് ആഗോള സാധ്യതകൾ തുറന്നു കൊടുക്കുന്നതിനും സമ്മേളനം ലക്ഷ്യമിടുന്നു. സാമൂഹിക-സാംസ്കാരിക സെമിനാറുകൾ, ബിസിനസ് മീറ്റിംഗുകൾ, കലാപരിപാടികൾ, പൊതുയോഗം എന്നിവ സമ്മേളനത്തിന്റെ ഭാഗമായി നടക്കും.


സമൂഹത്തിൻ്റെ സാംസ്കാരിക മേഖലകളിൽ നിന്ന് നിരവധി വ്യക്തികൾ സമ്മേളനത്തിൽ പങ്കെടുക്കുമെന്ന് ദുബായിൽ നടന്ന പത്രസമ്മേളനത്തിൽ ഡബ്ല്യൂഎംസി ഗ്ലോബൽ അംബാസഡർ ഐസക് ജോൺ പട്ടാണിപ്പറമ്പിൽ അറിയിച്ചു. ഗ്ലോബൽ വൈസ് പ്രസിഡന്റുമാരായ ചാൾസ് പോൾ, ഷാഹുൽ ഹമീദ്, സെക്രട്ടറി സി എ ബിജു, വനിതാ ഫോറം പ്രസിഡന്റ് എസ്തർ ഐസക്, മീഡിയ ഫോറം ചെയർമാൻ വി എസ് ബിജുകുമാർ എന്നിവരും വിവിധ പ്രൊവിൻസുകളെ പ്രതിനിധീകരിച്ചെത്തിയ പ്രധാന ഭാരവാഹികളും പങ്കെടുത്തു.


സമ്മേളനത്തോടനുബന്ധിച്ച് വേൾഡ് മലയാളി കൗൺസിൽ മിഡിൽ ഈസ്റ്റ് ബൈനിയൽ കോൺഫറൻസും നടക്കുമെന്ന് മിഡിൽ ഈസ്റ്റ് ചെയർമാൻ സന്തോഷ് കേട്ടെത്ത്, പ്രസിഡന്റ് വിനേഷ് മോഹൻ, സെക്രട്ടറി രാജീവ് കുമാർ, ട്രഷറർ ജൂഡിൻ ഫെർണാണ്ടസ്, വൈസ് പ്രസിഡന്റ് തോമസ് ജോസഫ്, വനിതാ ഫോറം പ്രസിഡന്റ് മിലാന അജിത് എന്നിവർ അറിയിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Home