ഡബ്ല്യുഎംസി ദുബായ് പ്രൊവിൻസ് ഓണാഘോഷം നാലിന്

ദുബായ്: വേൾഡ് മലയാളി കൗൺസിൽ ദുബായ് പ്രൊവിൻസിന്റെ നേതൃത്വത്തിൽ ഓണാഘോഷം ഒക്ടോബർ നാലിന് സഫാരി മാളിൽ നടക്കും. സ്‌പീക്കർ തിരുവഞ്ചൂർ രാധാകൃഷ-്‌ണൻ പങ്കെടുക്കും. ഓണാഘോഷത്തിന്റെ ഒരുക്കങ്ങളുടെ ഭാഗമായി ദുബായ് മാർക്കോ പോളോ ഹോട്ടലിൽ കൺവൻഷൻ സംഘടിപ്പിച്ചു. ഡബ്ല്യുഎംസി ദുബായ് പ്രൊവിൻസ് ചെയർമാൻ വി എസ് ബിജുകുമാർ, പ്രസിഡന്റ് ലാൽ ഭാസ്‌കർ, സെക്രട്ടറി ബേബി വർഗീസ്, ട്രഷറർ സുധീർ പൊയ്യാര, അഡ്മിൻ വൈസ് പ്രസിഡന്റ് ഹാഷിക് തൈക്കണ്ടി എന്നിവർ സംസാരിച്ചു.
വിവിധ കലാമത്സരങ്ങളും ഓണാഘോഷത്തിന്റെ ഭാഗമായി നടക്കുമെന്ന് ജനറൽ കൺവീനർ അനീഷ് ബാദുഷ, പ്രോഗ്രാം ഡയറക-്‌ടർ ലക്ഷമി ലാൽ, ഡബ്ല്യുഎംസി ആഗോള ഭാരവാഹികളായ സി യു മത്തായി, എസ്‌തർ ഐസക്, മിഡിൽ ഈസ്റ്റ് ചുമതലയുള്ള ജോസഫ്, റാണി സുധീർ, പ്രൊവിൻസ് ഭാരവാഹികളായ മേര ബേബി, റൈജോ, ലാൽ രാജൻ എന്നിവർ എന്നിവർ അറിയിച്ചു.








0 comments