നാല് ദിവസം രണ്ട് സമ്പൂര്‍ണ യോഗം: ഫോം 6 ലും ഇസിഐനെറ്റിലും നടത്തിയ അട്ടിമറി സമ്മതിക്കുന്ന തീരുമാനങ്ങളുമായി ഇസിഐ

ന്യൂഡൽഹി: വോട്ടര്‍ പട്ടിക തീവ്രപുന പരിശോധനയുടെ മറവിൽ ബിജെപിക്ക് എതിരായ വോട്ടുകൾ വെട്ടിമാറ്റുന്ന നടപടിക്കെതിരെ പ്രതിഷേധം കനക്കുന്നു. രണ്ട് കമ്മീഷണര്‍മാര്‍ തന്നെ എസ്ഐആര്‍ നടപടികളിലെ കേന്ദ്ര സര്‍ക്കാര്‍ ഇടപെടലുകൾക്കും അധികാര കേന്ദ്രീകരണത്തിനും എതിരെ രംഗത്തു വന്നതോടെ തത്കാല മുഖം രക്ഷിക്കൽ നടപടികളും സജീവമായി.
വിവാദം ഉയര്‍ന്ന് നാല് ദിവസത്തിനകം രണ്ടാമതും ഇലക്ഷൻ കമ്മീഷൻ സമ്പൂര്‍ണ യോഗം ചേര്‍ന്നു. ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാർ, ഇലക്ഷൻ കമ്മീഷണർമാരായ സുഖ്ബീർ സിംഗ് സന്ധു, വിവേക് ജോഷി എന്നിവർ പങ്കെടുത്തു.
ആന്ധ്രപ്രദേശിലും മേഘാലയയിലും അന്തിമ വോട്ടര്‍പട്ടിക പ്രസിധീകരിക്കുന്നതിനുള്ള തീയതികൾ നീട്ടി നൽകാൻ തീരുമാനിച്ചു. നിലവിൽ എസ്ഐആര്‍ പുരോഗമിക്കുന്ന സംസ്ഥാനങ്ങളാണ് ഇവ.
പുതുക്കിയ സമയക്രമമനുസരിച്ച് ആന്ധ്രപ്രദേശിലെ അന്തിമ വോട്ടർപട്ടിക ഒക്ടോബർ 16-നും മേഘാലയയിലേത് ഒക്ടോബർ 26-നും പ്രസിദ്ധീകരിക്കും. മുൻപ് ഇത് യഥാക്രമം ഒക്ടോബർ 3, ഒക്ടോബർ 7 തീയതികളിലായിരുന്നു തീരുമാനിച്ചിരുന്നത്.
മുഖം മറയ്ക്കാനും
വിശ്വാസം നേടാനും
പുതിയ വോട്ടര്‍മാരെ അകറ്റാനും കേന്ദ്ര സര്‍ക്കാരിന് എതിരായ വികാരം നിലനിൽക്കുന്ന യുവജനങ്ങളെ വോട്ട് അവകാശത്തിന് പുറത്താക്കാനും നീക്കം നടന്നു. ഇതോെടൊപ്പം ന്യൂനപക്ഷ ദളിത് വോട്ടുകളും ദരിദ്രരായ മനുഷ്യരുടെ വോട്ടുകളും സംശയ നിലയിൽ ഉൾപ്പെടുത്തി വ്യാപകമായി വെട്ടി. ഇ ആര്‍ ഓമാരുടെ അധികാരങ്ങൾ കവര്‍ന്ന് അവയെല്ലാം കേന്ദ്ര ഇലക്ഷൻ കമ്മീഷൻ വെബ്സൈറ്റി വഴി ആക്കുകയും ഐ ടി മന്ത്രാലയത്തിന് കീഴിൽ കേന്ദ്രീകൃത നിയന്ത്രണത്തിന് കീഴിൽ കൊണ്ടുവരികയും ആയിരുന്നു. ഇതര കമ്മീഷണര്‍മാര്‍ തന്നെ ഇതിനെതിരെ പരസ്യമായി നിലപാട് എടുത്തതോടെയാണ് അടിയന്തര യോഗങ്ങൾ വിളിച്ചത്.
ഇതിന്റെ ഭാഗമായി, ഫോം 6-ൽ ഉൾപ്പെടുത്തിയിരുന്ന പുതിയ വോട്ടർമാർക്കുള്ള സത്യപ്രസ്താവന എസ്‌ഐആർ നടപടികൾ നടക്കുന്ന സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും മാത്രം പരിമിതപ്പെടുത്താൻ തീരുമാനം എടുത്തിരിക്കയാണ്. സെപ്റ്റംബർ 29 ചൊവ്വാഴ്ച വൈകുന്നേരത്തോടെ എസ്‌ഐആർ നടക്കാത്ത സംസ്ഥാനങ്ങളിൽ നിന്ന് ഇത് ഒഴിവാക്കി. ഡൽഹിയിൽ നോട്ടീസ് ലഭിച്ചവരുടെ രേഖകൾ ശേഖരിക്കുന്നതിനായി ബ്ലോക്ക് ലെവൽ ഓഫീസർമാർ (BLO) വീടുവീടാന്തരം കയറിയിറങ്ങാൻ തുടങ്ങിയതായി ഡൽഹി ചീഫ് ഇലക്ടറൽ ഓഫീസർ അറിയിച്ചു.
വോട്ടർപട്ടിക കൈകാര്യം ചെയ്യുന്ന 'ഇസിഐനെറ്റ്' (ECINet) പോർട്ടലിന്റെ കേന്ദ്രീകരണവുമായി ബന്ധപ്പെട്ട ആശങ്കകൾ പരിഹരിക്കുന്നതിനായി, സീനിയർ ഡെപ്യൂട്ടി ഇലക്ഷൻ കമ്മീഷണറുടെ നേതൃത്വത്തിലും ഐഐടി/ഐഐഐടിയിലെ സ്വതന്ത്ര വിദഗ്ദ്ധനെ ഉൾപ്പെടുത്തിയുമുള്ള കമ്മിറ്റിയെ രൂപീകരിക്കാനും മുൻ യോഗത്തിലും തീരുമാനമായിരുന്നു. ഇലക്ഷൻ കമ്മീഷന്റെ ഉദ്ദേശ്യങ്ങളെ തന്നെ ചോദ്യം ചെയ്ത അട്ടിമറിയാണ് ഇവയിൽ നടത്തിയത്. കമ്മീഷൻ അംഗങ്ങളുടെ തുറന്നു പറച്ചിലോടെ തിടുക്കപ്പെട്ട് നടത്തിയ മാറ്റങ്ങൾ അട്ടിമറി പരോക്ഷമായി സമ്മതിക്കുന്നതായി മാറിയിരിക്കയാണ്. രാജ്യത്തെ 13 കോടി വോട്ടര്‍മാരെ വെട്ടിമാറ്റുകയും അതിലും അതികം പുതിയ യുവജന വോട്ടര്‍മാരെ പുറത്ത് നിര്‍ത്തുകയും ചെയ്ത ശേഷമാണ് ഈ സ്വയം പ്രതിരോധ നടപടി.
ഈ സാഹചര്യത്തിൽ സംശയത്തിന്റെ നിഴലിലായ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെ പുറത്താക്കണമെന്ന ആവശ്യം ശക്തിപ്പെടുകയാണ്. ഇദ്ദേഹത്തിന്റെ ബിജെപി ബാന്ധവവും സര്‍വീസിൽ ഇരിക്കുമ്പോൾ ആരോപണ വിധേയനായ വിവരങ്ങളും ഒപ്പം പുറത്തെത്തിയിരിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും, ആഭ്യന്തര മന്ത്രി അമിത് ഷായും പറയുന്നതനുസരിച്ച് ബിജെപിക്ക് വേണ്ടി വോട്ട് ശുദ്ധീകരണം നടത്തുന്ന ചുമതല മുഖ്യ കമ്മീഷണര്‍ ഏറ്റെടുത്ത കാഴ്ചയാണ്. ജനാധിപത്യത്തെ വീണ്ടെടുക്കാനുള്ള വലിയ പ്രക്ഷേഭങ്ങൾക്കാണ് രാജ്യം സാക്ഷ്യം വഹിക്കുന്നത്.








0 comments