ചെറിയ ആശ്വാസം; കുതിപ്പിന് ബ്രേക്കിട്ട് പൊന്ന്

തിരുവനന്തപുരം : നാൾക്കുനാൾ മൂല്യം ഉയരുന്ന വസ്തുവാണ് സ്വർണം. നിക്ഷേപകർ എല്ലാക്കാലത്തും ഇഷ്ടപ്പെടുന്നതും സ്വർണത്തെയാണ്. സ്വർണത്തിൽ നിക്ഷേപിച്ചാൽ നഷ്ടമുണ്ടാകില്ലെന്നതാണ് നിക്ഷേപകരുടെ പൊതുവായ വിശ്വാസം.
സ്വർണം വാങ്ങാൻ കാത്തിരുന്നവർക്ക് ആശ്വാസമേകി ഇന്ന് സ്വർണത്തിന് പവന് 240 രൂപ കുറഞ്ഞിട്ടുണ്ട്. ഒരു ഗ്രാം സ്വർണത്തിന് 13,680 രൂപയും, പവന് 1,09,440 രൂപയുമാണ് ഇന്നത്തെ വില. പുതിയ മാസം പിറന്നിട്ടും സ്വർണവില വലിയ തോതിൽ പിന്നോട്ട് പോയിട്ടില്ല. സെപ്റ്റംബറിലെ ഏറ്റവും ഉയർന്ന നിരക്ക് ഗ്രാമിന് 14,360 രൂപയായിരുന്നു (സെപ്റ്റംബർ 4). ഏറ്റവും കുറഞ്ഞ നിരക്ക് 13,640 രൂപയും (സെപ്റ്റംബർ 29).
അന്താരാഷ്ട്ര വിപണിയിലെ ചെറിയ ചലനങ്ങൾ പോലും സംസ്ഥാനത്ത് സ്വർണവിലയെ ബാധിക്കാറുണ്ട്. ഡോളർ – രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവയും സ്വർണവിലയെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്. ലോകത്തെ ഏറ്റവും വലിയ സ്വർണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വർഷവും ടൺ കണക്കിന് സ്വർണമാണ് രാജ്യത്തേക്ക് ഇറക്കുമതി ചെയ്യപ്പെടുന്നത്.








0 comments