Deshabhimani

ശൈത്യം വരവറിയിച്ചതോടെ വടക്കൻ ബത്തിനയിൽ കൂടാരങ്ങളുയർന്നു

Saudi
വെബ് ഡെസ്ക്

Published on Nov 01, 2026, 08:35 AM | 1 min read

സോഹാർ : വടക്കൻ ബാത്തിനയിൽ ശൈത്യകാലത്ത് ഉയരുന്ന കൂടാരങ്ങളിൽ സന്ദർശകർ എത്തിത്തുടങ്ങി. സോഹാറിലെ യെങ്കൽ റോഡിലും ഫലജിൽനിന്ന് മുപ്പത് കിലോമീറ്റർ

മാറി ബുറൈമിയിലേക്ക് പോകുന്ന വഴിയിലുമാണ് വർണലൈറ്റുകൾ പ്രകാശിപ്പിക്കുന്ന മനോഹരമായ കൂടാരങ്ങളുടെ കാഴ-്‌ച കൂടുതലും കാണാനാകുക.

നിരനിരയായി റോഡിന് രണ്ട് വശങ്ങളിലുമായി ഉയർത്തിയ നിരവധി ടെന്റുകളിൽ ദൂരെനിന്നുപോലും നോട്ടം പതിയും. വൈദ്യുതീകരിച്ച കിടപ്പ് മുറികളും മജിലിസും ഭക്ഷണം പാകം ചെയ്യാനുള്ള ഇടവും കളിസ്ഥലവും ഒരുക്കിയാണ് ഓരോ ടെന്റും പണിതിരിക്കുന്നത്. ഒരു കുടുംബത്തിന് താമസിക്കാനുള്ളതും രണ്ടും മൂന്നും കുടുംബത്തിനുള്ളതും ലഭ്യമാണ്. കൂട്ടത്തിൽ മനോഹരമായി തയ്യാറാക്കിയ കോഫീ ഷോപ്പുകളും സജീവം.


മുനിസിപ്പാലിറ്റിയുടെ വകയായുള്ള സ്ഥലം ശൈത്യകാലത്തേക്ക് സ്വദേശികൾ വാടകയ-്‌ക്കെടുത്താണ് ടെന്റുകൾ പണിയുന്നത്. അതോറിറ്റിയുടെ നിബന്ധനകൾ പാലിച്ചാണ്‌ നിർമാണം. ടൂറിസം മേഖലയിലെ മുഖ്യ ആകർഷണമായി മാറിയ ടെന്റുകൾ നവംബർ ആദ്യംമുതൽ ഉയർന്നുതുടങ്ങും. ജനുവരി അവസാനത്തോടെ അവസാനിക്കും

യുഎഇ, ഖത്തർ, സൗദി എന്നിവിടങ്ങളിൽനിന്ന്‌ സന്ദർശകർ ഈ സീസണിൽ എത്തും. ഒമാന്റെ മറ്റു ചില പ്രദേശങ്ങളിലും കൂടാരം കെട്ടിയുള്ള രാത്രികാല താമസങ്ങൾ ഒരുക്കിയിട്ടുണ്ട്. വരാന്ത്യ അവധി ദിനങ്ങളിൽ കുടുംബങ്ങൾ പലയിടങ്ങളിൽനിന്ന്‌ ഇവിടേക്ക്‌ വരും.


വരാന്ത്യങ്ങളിൽ 70 റിയാൽമുതൽ മുകളിലോട്ടാണ് വാടക. കൂടാരത്തിലെ സൗകര്യങ്ങൾ നോക്കിയാണ് വില നിശ്ചയിക്കുന്നത്. പ്രവൃത്തി ദിവസങ്ങളിൽ വാടക കുറവായിരിക്കും.

കൂടാതെ ഈ പ്രദേശങ്ങളിൽ ടെന്റ് ഇല്ലാത്തയിടങ്ങളിൽ കുടുംബങ്ങൾ കൂട്ടമായി വന്ന് തങ്ങളുടെ വാഹനങ്ങളിൽ സോളാർ ലൈറ്റ് പിടിപ്പിച്ച്‌ പുറത്ത് പുൽപായ വിരിച്ചും കസേരകൾ കൊണ്ടുവന്നും രാവേറെ ഇവിടെ കഴിച്ചുകൂട്ടും. കഴിഞ്ഞ വർഷത്തേക്കാൾ കൂടുതൽ കൂടാരങ്ങൾ ഇത്തവണ ഉയർന്നിട്ടുണ്ട്‌.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home