വാണിജ്യ എൽപിജി സിലിണ്ടറിന് 12.50 രൂപ വർധിപ്പിച്ചു

പ്രതീകാത്മക ചിത്രം
ന്യൂഡൽഹി: വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചകവാതക സിലിണ്ടറിന്റെ വില വീണ്ടും വർധിപ്പിച്ച് പൊതുമേഖലാ എണ്ണക്കമ്പനികൾ. 19 കിലോ വാണിജ്യ സിലിണ്ടറിന് 12 രൂപ 50 പൈസയാണ് കൂട്ടിയത്. ഇതോടെ കേരളത്തിലെ വിവിധ നഗരങ്ങളിൽ സിലിണ്ടർ വില ഉയർന്നു.
കൊച്ചിയിൽ വാണിജ്യ സിലിണ്ടറിന്റെ വില 2,840 രൂപയായപ്പോൾ കോഴിക്കോട്ട് 2,870 രൂപയും തിരുവനന്തപുരത്ത് 2,860 രൂപയുമായി. കഴിഞ്ഞ മാസവും വാണിജ്യ സിലിണ്ടറിന് 65 രൂപ വർധിപ്പിച്ചിരുന്നു.
രാജ്യാന്തര ക്രൂഡ് ഓയിൽ വിലയും മറ്റ് വിപണി സാഹചര്യങ്ങളും പരിഗണിച്ച് എല്ലാ മാസവും ഒന്നാം തീയതിയാണ് എണ്ണക്കമ്പനികൾ എൽപിജി വില പരിഷ്കരിക്കുന്നത്. പുതിയ വിലവർധന ഹോട്ടലുകൾ, റെസ്റ്റോറന്റുകൾ, തട്ടുകടകൾ തുടങ്ങിയ വ്യാപാര സ്ഥാപനങ്ങൾക്ക് അധിക സാമ്പത്തിക ബാധ്യതയാകും.








0 comments