Deshabhimani

ഇന്ത്യ സഖ്യത്തിന്റെ മഹാറാലി; ഡൽഹിയിൽ ഗതാഗത നിയന്ത്രണം

Traffic Delhi
വെബ് ഡെസ്ക്

Published on Nov 01, 2026, 10:02 AM | 1 min read

ന്യൂഡൽഹി : ഇന്ത്യ സഖ്യത്തിന്റെ നേതൃത്വത്തിൽ രാംലീല മൈതാനത്ത് മഹാറാലി നടക്കുന്നതിനാൽ ഡൽഹിയിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. രാവിലെ 10 മുതൽ വൈകിട്ട് അഞ്ചുവരെയാണ് നിയന്ത്രണം. റാലിയിൽ വൻ ജനപങ്കാളിത്തം പ്രതീക്ഷിക്കുന്നതിനാൽ സമീപ റോഡുകളിലെ ഗതാഗതവും നിയന്ത്രിക്കേണ്ടി വരുമെന്ന് ഡൽഹി ട്രാഫിക് പൊലീസ് അറിയിച്ചു.


നേതാജി സുഭാഷ് മാർഗ് ടി-പോയിന്റ്, രാജ്ഘട്ട്, ഡൽഹി ഗേറ്റ്, ഐടിഒ എ-പോയിന്റ്, അജ്മേരി ഗേറ്റ് റെഡ് ലൈറ്റ്, ബറാഖംബ റോഡിലെ രഞ്ജിത് സിങ് ഫ്ലൈഓവർ, ഭവഭൂതി മാർഗ്–ഡിഡിയു മാർഗ് റെഡ് ലൈറ്റ്, ഝണ്ഡേവാലൻ റൗണ്ട്എബൗട്ട്, തുർക്ക്മാൻ ഗേറ്റ്, മിർദാർഡ് ചൗക്ക് എന്നിവിടങ്ങളിലാണ് പ്രധാനമായും ഗതാഗതം വഴിതിരിച്ചുവിടുക.


ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ യാത്രക്കാർ ബദൽ പാതകൾ ഉപയോഗിക്കണമെന്ന് പൊലീസ് നിർദേശിച്ചു. റാലി നടക്കുന്ന പ്രദേശത്തേക്കുള്ള യാത്രകൾ മുൻകൂട്ടി ക്രമീകരിക്കണമെന്നും ട്രാഫിക് പൊലീസിന്റെ നിർദേശങ്ങൾ പാലിക്കണമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home