Deshabhimani

'ചലോ ദില്ലി' മാർച്ച്; കലയും പ്രതിഷേധമാക്കി തെരുവിലിറങ്ങി ആയിരങ്ങൾ

Chalo Dilli

Image Credit : Times Now

വെബ് ഡെസ്ക്

Published on Nov 01, 2026, 11:20 AM | 1 min read

ന്യൂഡൽഹി : സ്ത്രീകളും, വിദ്യാർഥികളും, തൊഴിലാളികളും, കർഷകരും തുടങ്ങി രാജ്യത്തിന്റെ വിവിധ കോണുകളിൽ നിന്ന് ഏകദേശം 10 ലക്ഷം പേരാണ് രാംലീല മൈതാനിയിലെ മഹാറാലിയിൽ പങ്കെടുക്കുന്നത്. പ്രതിഷേധം മുദ്രാവാക്യങ്ങളിൽ മാത്രം ഒതുക്കാതെ പാട്ടും കൊട്ടും കലാപ്രകടനങ്ങളുമായി വർണാഭമാക്കുകയാണ് ഡൽഹിയിലെ തെരുവുകളെ പ്രതിഷേധക്കാർ.


മധ്യപ്രദേശ്, ഉത്തർപ്രദേശ്, രാജസ്ഥാൻ, ​ഗുജറാത്ത് തുടങ്ങി വിവിധ സംസ്ഥാനങ്ങളിൽ നിന്ന് നിരവധി കലാകാരന്മാരാണ് ഡൽഹിയുടെ തെരുവുകളിൽ അണിനിരന്നിരിക്കുന്നത്. കലയെ പ്രതിഷേധത്തിനുള്ള മാർ​ഗമാക്കി മാറ്റിയവരെയും ഡൽഹിയിൽ കാണാം. വെറുമൊരു പ്രകടനത്തിനപ്പുറം, കലയെയും സർഗ്ഗാത്മകതയെയും പ്രതിഷേധത്തിന്റെ ഭാഷയാക്കി മാറ്റിയതിലൂടെ സമാധാനപരവും എന്നാൽ ശക്തവുമായ ഒരു സന്ദേശമാണ് ഈ ജനകീയ മുന്നേറ്റം നൽകുന്നത്. ഏറ്റവും മൂർച്ചയേറിയ ആയുധമായി കല മാറുന്ന കാഴ്ചക്കാണ് രാജ്യ തലസ്ഥാനം സാക്ഷ്യം വഹിക്കുന്നത്.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home