Deshabhimani

ഒമാൻ തൃശ്ശൂർ ഓർഗനൈസേഷൻ ഓണാഘോഷം

Oman Onam
വെബ് ഡെസ്ക്

Published on Nov 01, 2026, 09:23 AM | 1 min read

മസ്കത്ത് : ഒമാൻ തൃശ്ശൂർ ഓർഗനൈസേഷൻ മസ-്‌കത്തിൽ ഓണോഘോഷം സംഘടിപ്പിച്ചു. മിനിസ്ട്രി ഓഫ് എജ്യുക്കേഷൻ ഓഡിറ്റോറിയത്തിൽ പകൽ 11ന്‌ ആരംഭിച്ച ആഘോഷപരിപാടികൾ രാത്രി ഒമ്പതുവരെ നീണ്ടു. സിനിമാനടൻ ജയരാജ് വാര്യർ ഉദ്ഘാടനം ചെയ്തു. ലുലു ഗ്രൂപ്പ് ഡയറക-്‌ടർ കെ എ ഷബീർ പ്രത്യേക അതിഥിയായി പങ്കെടുത്തു.

സംഘടനയുടെ രക്ഷാധികാരിയായ ഇ എം ബദ്റുദ്ദീൻ സംസാരിച്ചു.

പ്രസിഡന്റ് നസീർ തിരുവത്ര അധ്യക്ഷനായി. രക്ഷാധികാരി ഇ എം ബദ്റുദ്ദീന്റെ പിന്തുണയോടെ ഒരു നിർധന കുടുംബത്തിന് വീട് നിർമ്മിച്ചുനൽകാൻ സംഘടനയ-്‌ക്ക്‌ സാധിച്ചത്‌ അദ്ദേഹം ഓർമ്മപ്പെടുത്തി.


സിദ്ധീഖ് കിഴിങ്ങര, നജീബ് കെ മൊയ-്‌തീൻ എന്നിവർ സംസാരിച്ചു. സെക്രട്ടറി അഷ്റഫ് വാടാനപ്പള്ളി സ്വാഗതവും അബ-്‌ദുൽ ഖാദർ നന്ദിയും പറഞ്ഞു.

മസ-്‌കത്ത്‌ പഞ്ചവാദ്യം സംഘത്തിന്റെയും കേരളത്തിൽ നിന്നെത്തിയ കലാകാരന്മാരുടെയും വിവിധ കലാപരിപാടികളും മെന്റലിസം പ്രേഗ്രാമും നടന്നു.

പ്രോഗ്രാം കോർഡിനേറ്റർ മഹേഷിന്റെ നേതൃത്വത്തിലാണ് ആഘോഷപരിപാടികൾ ഏകോപിപ്പിച്ചത്. ജോയിന്റ് സെക്രട്ടറിമാരായ അബ-്‌ദുസമദ് അഴീക്കോട്, ഹസൻ കേച്ചേരി, യൂസഫ് ചേറ്റുവ, മെമ്പർഷിപ്പ് സെക്രട്ടറി സഫീർ ചാവക്കാട്, പ്രോഗ്രാം കോർഡിനേറ്റർ ഗംഗേഷ് വടക്കേതിൽ, കലാവിഭാഗം കൺവീനർ രതീഷ്, എക-്‌സിക്യൂട്ടീവംഗങ്ങളായ വിൽസൺ, ടോണി കബീർദാസ്, ആരിഫ്, അഫ്സൽ, ഫൈസൽ, റഹീം മാന്നായിക്കൽ, ശിവദാസ് കൈലാസം, രതീഷ് പാട്ടിയത്ത്, റോയ്, എം ജെ മൈക്കൾ എന്നിവർ പരിപാടികൾക്ക്‌ നേതൃത്വം നൽകി.

​




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home