കണ്ണൂർ ജില്ലാ പ്രവാസി കൂട്ടായ്മയായ വെയ്ക് പ്രക്ഷോഭത്തിലേക്ക്

ദുബായ് : കണ്ണൂർ ജില്ലാ പ്രവാസി കൂട്ടായ്മയായ വെൽഫയർ അസോസിയേഷൻ ഓഫ് കണ്ണൂർ എക്സ്പാറ്റ്സ് (വെയ്ക്) നോർക്ക കെയർ ഇൻഷുറൻസ് പ്രീമിയം മൂന്നിരട്ടിയോളം വർധിപ്പിച്ചതിനെതിരേ പ്രതിഷേധിച്ചു. അടിയന്തരമായി പിൻവലിച്ചു പ്രീ എക്സിറ്റിങ് കണ്ടീഷൻ നിലനിർത്തി സാധാരണ പ്രവാസികൾക്ക് കൂടി ഭാഗമാകാവുന്നതിലേക്ക് ഉള്ള അവസരം നൽകണമെന്ന് വെയ്ക് പ്രസിഡണ്ട് വിനോദ് ചന്ദ്രൻ, അൻസാരി പയ്യാമ്പലം, ശാക്കിർ കൂമ്പയിൽ ആവശ്യപ്പെട്ടു. വെയ്ക് ഗവർണിങ് ബോഡി അംഗങ്ങൾ പങ്കെടുത്ത യോഗത്തിൽ പ്രമേയം അവതരിപ്പിച്ച് മുഖ്യമന്ത്രിക്ക് നേരിട്ട് നിവേദനം നൽകുവാൻ തീരുമാനിച്ചു. മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞ നഷ്ടം സർക്കാർ ഏറ്റെടുത്ത് നാടിന്റെ നട്ടെല്ലായ പ്രവാസികൾക്ക് താങ്ങാൻ പറ്റുന്ന പ്രീമിയം കൊണ്ടുവരണം. അല്ലാത്ത പക്ഷം ശക്തമായ പ്രധിഷേധപരിപാടികളുമായി മുന്നോട്ട് പോകുമെന്ന് യോഗത്തിൽ അഡ്വ. ഹാഷിക് തൈക്കണ്ടി, എം പി മുരളി, അബ-്‌ദുൽ അസീസ്, കെ കെ നൗഷാദ്, എം കെ ഹരിദാസ്, കെ ദിനേശ്, നവീൻ എന്നിവർ സംസാരിച്ചു.








0 comments