കുവൈത്തിൽ വേതനത്തിൽ നിന്നുള്ള പിടിത്തത്തിന് കർശനപരിധി

കുവൈത്ത് സിറ്റി : തൊഴിൽ കരാറിൽ നിശ്ചയിച്ച ശമ്പളം കരാർ കാലയളവിൽ കുറയ്ക്കാൻ പാടില്ലെന്ന് കുവൈത്ത് പബ്ലിക് അതോറിറ്റി ഫോർ മാൻപവർ (പാം) ഓർമിപ്പിച്ചു. വേതനവും ശമ്പളത്തിൽനിന്നുള്ള പിടിത്തവും സംബന്ധിച്ച നിയമവ്യവസ്ഥകൾ വിശദീകരിക്കുന്ന ബോധവൽക്കരണ അറിയിപ്പിലാണ് അതോറിറ്റി ഇക്കാര്യം വ്യക്തമാക്കിയത്. തൊഴിൽ നിയമത്തിലെ 28–ാം വകുപ്പ് പ്രകാരം കരാറിൽ ധാരണയായ വേതനം കരാർ നിലനിൽക്കുന്ന കാലയളവിൽ കുറയ്ക്കാനാവില്ല. തൊഴിലുടമയിൽനിന്ന് വാങ്ങിയ കടമോ വായ്പയോ തിരിച്ചടയക്കാൻ പ്രതിമാസ വേതനത്തിന്റെ പരമാവധി പത്ത് ശതമാനം മാത്രമേ പിടിക്കാവൂ എന്ന് 59–ാം വകുപ്പിലെ ‘എ’ ഉപവകുപ്പ് വ്യവസ്ഥ ചെയ്യുന്നു. ഇത്തരം തുകകൾക്ക് തൊഴിലുടമ പലിശ ഈടാക്കുന്നതും നിയമവിരുദ്ധമാണ്.
കടബാധ്യതകൾ തീർക്കുന്നതിനായി ശമ്പളം ജപ്തി ചെയ്യുന്നതിനും വകമാറ്റുന്നതിനും വേതനത്തിൽനിന്ന് തുക പിടിക്കുന്നതിനും പരിധിയുണ്ട്. 59ാം വകുപ്പിലെ ‘ബി’ ഉപവകുപ്പ് പ്രകാരം ഇത്തരം നടപടികളിലൂടെ ഈടാക്കുന്ന ആകെ തുക വേതനത്തിന്റെ 25 ശതമാനത്തിൽ കവിയരുത്. തൊഴിലുടമയ-്‌ക്ക് നൽകാനുള്ള കടവും ഈ പരിധിയിൽ ഉൾപ്പെടും. ഒന്നിലധികം അവകാശവാദങ്ങളുണ്ടെങ്കിൽ ജീവനാംശ ബാധ്യതകൾക്കാണ് മുൻഗണന നൽകേണ്ടത്. തൊഴിലാളികളുടെ സാമ്പത്തിക അവകാശങ്ങൾ സംരക്ഷിക്കുന്നതിനും തൊഴിൽബന്ധങ്ങൾ സുസ്ഥിരമാക്കുന്നതിനുമുള്ള നിയമവ്യവസ്ഥകൾ തൊഴിലുടമകളും തൊഴിലാളികളും പാലിക്കണമെന്ന് അതോറിറ്റി ആവശ്യപ്പെട്ടു.പാലിക്കണമെന്ന് അതോറിറ്റി ആവശ്യപ്പെട്ടു.







0 comments