ad
Deshabhimani

പ്രതിസന്ധി ഘട്ടത്തിൽ ഖത്തറിനൊപ്പം ഉറച്ചുനിൽക്കുമെന്ന് ബ്രിട്ടീഷ് അംബാസഡർ

NEERAV PATEL
avatar
അഹമ്മദ് കുട്ടി അറളയിൽ

Published on Mar 10, 2026, 07:00 PM | 1 min read

ദോഹ: നിലവിലെ സുരക്ഷാ സാഹചര്യങ്ങളിൽ ഖത്തറിന് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ച് ബ്രിട്ടീഷ് അംബാസഡർ നീരവ് പട്ടേൽ. അനിശ്ചിതത്വത്തിന്റെ ഈ കാലഘട്ടത്തിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള പങ്കാളിത്തവും സഹകരണവും ഏറെ പ്രധാനമാണെന്ന് അദ്ദേഹം പറഞ്ഞു. പ്രതിസന്ധി ഘട്ടത്തിൽ ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനി നൽകുന്ന ശക്തമായ നേതൃത്വത്തിന് അംബാസഡർ നന്ദി അറിയിച്ചു. ഖത്തർ സായുധ സേനയുടെയും മറ്റ് അധികൃതരുടെയും പ്രവർത്തനങ്ങളെ അദ്ദേഹം അഭിനന്ദിച്ചു.


ജനുവരി മുതൽ ഖത്തറിൽ വിന്യസിച്ചിട്ടുള്ള ബ്രിട്ടീഷ് റോയൽ എയർഫോഴ്‌സിന്റെയും ഖത്തർ അമീരി എയർഫോഴ്‌സിന്റെയും സംയുക്ത സ്ക്വാഡ്രൺ പ്രതിരോധ പ്രവർത്തനങ്ങളിൽ സജീവമാണ്. ഖത്തർ ആകാശസീമയിൽ കടന്നുകയറുന്ന ഡ്രോണുകളെ തടയാൻ ബ്രിട്ടീഷ്-ഖത്തറി പൈലറ്റുമാർ സംയുക്തമായി പട്രോളിംഗ് നടത്തുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഖത്തറിലുള്ള ബ്രിട്ടീഷ് പൗരന്മാരുടെ സുരക്ഷയ്ക്കാണ് പ്രഥമ പരിഗണനയെന്ന് അദ്ദേഹം പറഞ്ഞു.


മാർച്ച് 7ന് ലണ്ടനിലേക്ക് പൗരന്മാരുമായി ആദ്യ വിമാനം പുറപ്പെട്ടതായും ഖത്തർ എയർവേയ്‌സിന്റെ സഹായത്തിന് നന്ദി പറയുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു. അനിശ്ചിതത്വത്തിന്റെയും അസ്വസ്ഥതകളുടെയും കാലത്ത് പഴയ സൗഹൃദങ്ങൾക്ക് വലിയ പ്രാധാന്യമുണ്ട് എന്ന കിംഗ് ചാർൾസ് മൂന്നാമന്റെ വാക്കുകൾ ഉദ്ധരിച്ചുകൊണ്ട്, ബ്രിട്ടൻ ഖത്തറിനൊപ്പം ഐക്യദാർഢ്യത്തോടെ നിലകൊള്ളുമെന്ന് അംബാസഡർ ഉറപ്പുനൽകി.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home