ad
Deshabhimani

സന്ദർശക വിസകളുടെ കാലാവധി വർധിപ്പിച്ചു

kuwait visa
വെബ് ഡെസ്ക്

Published on Apr 05, 2026, 06:42 PM | 1 min read

കുവൈത്ത് സിറ്റി : സംഘർഷ സാഹചര്യവും വിമാനത്താവളം താത്കാലികമായി അടച്ചിരിക്കുന്നതും പരിഗണിച്ച് എല്ലാ തരത്തിലുള്ള സന്ദർശക വിസകളുടെയും കാലാവധി ഒരു മാസത്തേക്ക് വർധിപ്പിച്ചതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ബിസിനസ്, കുടുംബ, ടൂറിസ്റ്റ് വിസകൾ എന്നിവയ്ക്കെല്ലാം തീരുമാനം ബാധകമായിരിക്കും.


ആഭ്യന്തര മന്ത്രാലയത്തിലെ സുരക്ഷാ മീഡിയ ഡയറക്ടർ കേണൽ ഒത്മാൻ അൽ-ഘരീബ് കുവൈത്ത് ടിവിക്ക് നൽകിയ അഭിമുഖത്തിൽ വ്യാഴാഴ്ച വൈകിട്ടാണ് തീരുമാനം അറിയിച്ചത്. നിലവിലെ സാഹചര്യങ്ങൾ കണക്കിലെടുത്താണ് ഈ നീക്കമെന്നും അധികൃതർ വ്യക്തമാക്കി. മാനവിക പരിഗണനകളുടെ അടിസ്ഥാനത്തിലാണ് തീരുമാനം എടുത്തതെന്നും, സന്ദർശകരും അവരുടെ സ്പോൺസർമാരും നിയമപരമായ ബുദ്ധിമുട്ടുകൾ നേരിടാതിരിക്കാനാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും അൽ-ഘരീബ് കൂട്ടിച്ചേർത്തു. എല്ലാ സന്ദർശക വിസകളും സ്വയം പുതുക്കപ്പെടുമെന്നും അതിനായി റെസിഡൻസ് അഫയേഴ്സ് വിഭാഗത്തെ നേരിട്ട് സമീപിക്കേണ്ടതില്ലെന്നും അദ്ദേഹം അറിയിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home