ad
Deshabhimani

‘വേനൽത്തുമ്പികൾ’ ക്യാമ്പിന് സമാപനം

venal thumpikal camp
വെബ് ഡെസ്ക്

Published on Jul 06, 2026, 03:08 PM | 1 min read

മസ്കത്ത്: ഇന്ത്യൻ സോഷ്യൽ ക്ലബ് ഒമാൻ കേരളവിഭാഗം സംഘടിപ്പിച്ച ‘വേനൽത്തുമ്പികൾ’ ക്യാമ്പ് സമാപിച്ചു. ഒമാനിലെ മലയാളി കുട്ടികൾക്കായി ജൂൺ 26, 27, ജൂലൈ 3, 4 തീയതികളിൽ ദാർസൈറ്റിലെ ഇന്ത്യൻ സോഷ്യൽ ക്ലബ് ഹാളിൽ സംഘടിപ്പിച്ച ക്യാമ്പിൽ നാല് ദിവസങ്ങളിലായി 150ലധികം കുട്ടികൾ പങ്കെടുത്തു.


കലാപ്രവർത്തകൻ ടി വി രഞ്ജിത്ത് ആണ് ക്യാമ്പിന് നേതൃത്വം നൽകിയത്. വേനൽത്തുമ്പിയുടെ സംസ്ഥാന പരിശീലകനായ അദ്ദേഹം 2020ലെ കേരള ഫോക് ലോർ അക്കാദമി അവാർഡ് ജേതാവും, 2023ൽ ഒരു മണിക്കൂർ തുടർച്ചയായി തുടി കൊട്ടി പാടി ഗിന്നസ് വേൾഡ് റെക്കോർഡ് സ്വന്തമാക്കിയ കലാകാരനുമാണ്. വായന, എഴുത്ത്, ചിത്രരചന, നാടകം, സംഗീതം, സിനിമ, കൂട്ടായ പ്രവർത്തനങ്ങൾ, ചർച്ചകൾ, കളികൾ തുടങ്ങി കുട്ടികളുടെ സർഗാത്മകത ഉണർത്തുകയും അവരുടെ വ്യക്തിത്വ വികസനത്തിന് വഴിയൊരുക്കുകയും ചെയ്യുന്ന പ്രവർത്തനങ്ങളാണ് ക്യാമ്പിൽ ഒരുക്കിയത്.


ക്യാമ്പിലെ അനുഭവങ്ങളും ചിന്തകളും സൃഷ്ടികളും ഉൾപ്പെടുത്തി കുട്ടികൾ തയ്യാറാക്കിയ കയ്യെഴുത്തുപുസ്തകം ഇന്ത്യൻ സോഷ്യൽ ക്ലബ് ഒമാൻ ജനറൽ സെക്രട്ടറി ഷക്കീൽ കോമോത്ത് പ്രകാശനം ചെയ്തു. കുട്ടികൾ തയ്യാറാക്കിയ ചുവർപത്രം കമ്മ്യൂണിറ്റി വെൽഫെയർ സെക്രട്ടറി സന്തോഷ് കുമാർ പ്രകാശനം ചെയ്തു. ക്യാമ്പ് ഡയറക്ടർ ടി വി രഞ്ജിത്ത് കുട്ടികളെയും രക്ഷിതാക്കളെയും അഭിസംബോധന ചെയ്തു.


കൺവീനർ അജയൻ പൊയ്യാറ അധ്യക്ഷനായ സമാപന സമ്മേളനത്തിൽ ബാലവിഭാഗം സെക്രട്ടറി റോഫിൻ ജോൺ സ്വാഗതം പറഞ്ഞു. ഇന്ത്യൻ സോഷ്യൽ ക്ലബ് ഒമാൻ ജനറൽ സെക്രട്ടറി ഷക്കീൽ കോമോത്ത്, കമ്യൂണിറ്റി വെൽഫെയർ സെക്രട്ടറി സന്തോഷ് കുമാർ, കേരളവിഭാഗം കോ- കൺവീനർ ജഗദീഷ് കീരി, കലാവിഭാഗം സെകട്ടറി, മുജീബ് മജീദ്, ട്രഷറർ സുനിത്ത് തെക്കടവൻ, ജോയിന്റ് സെക്രട്ടറി ജൂമി സിയാദ് എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home