ad
Deshabhimani

വനിതാവേദി കുവൈത്തിന്റെ ‘ജ്വാല’ പ്രകാശിപ്പിച്ചു

kuwait vanitha vedi
വെബ് ഡെസ്ക്

Published on Jun 10, 2026, 04:44 PM | 1 min read

കുവൈത്ത് സിറ്റി : ​വനിതാവേദി കുവൈത്തിന്റെ സാഹിത്യ-സാംസ്കാരിക പ്രസിദ്ധീകരണം ‘ജ്വാല’ പ്രകാശിപ്പിച്ചു. അബുഹലീഫ കല സെന്ററിൽ സംഘടിപ്പിച്ചപരിപാടിയിൽ ഹ്രസ്വചിത്ര പ്രദർശനവും നടന്നു. ​സാഹിത്യകാരനും മാധ്യമപ്രവർത്തകനുമായ മുനീർ അഹമ്മദ് ഉദ്ഘാടനംചെയ്തു. വനിതാവേദി കുവൈത്ത് പ്രസിഡന്റ് ഷിനി റോബർട്ട്‌ അധ്യക്ഷയായി.

​ജ്വാല കൺവീനർ ആശലത ബാലകൃഷ്ണൻ പ്രസിദ്ധീകരണത്തെക്കുറിച്ചും അതിന്റെ ലക്ഷ്യങ്ങളെക്കുറിച്ചും വിശദീകരിച്ചു.


കല കുവൈത്ത് പ്രസിഡന്റ് അനിസാരി കടയ്ക്കൽ സംസാരിച്ചു. ജ്വാലയുടെ മുഖചിത്രം വരച്ച വനിതാവേദി കേന്ദ്ര കമ്മിറ്റിയംഗം അജിത ശിവരാമനെ ആദരിച്ചു. വനിതാവേദി കുവൈത്ത് ജോയിന്റ് സെക്രട്ടറി സുനിത സോമരാജ്, വൈസ് പ്രസിഡന്റ് രാജലക്ഷ്മി ശൈമേഷ് എന്നിവർ പങ്കെടുത്തു.


സ്ത്രീജീവിതം പ്രമേയമാക്കിയ ‘ഹാഫ് ഓഫ് എവരിതിങ്’, ‘അസംഘടിതർ’ എന്നീ ഹ്രസ്വചിത്രങ്ങളാണ്‌ പ്രദർശിപ്പിച്ചത്‌. വാർധക്യത്തിലെ സ്‌ത്രീയുടെ ജീവിതത്തെ ആവിഷ്‌കരിക്കുന്ന ചിത്രമാണ് ഹാഫ് ഓഫ് എവരിതിങ്. തൊഴിലിടങ്ങളിൽ സ്‌ത്രീകൾ നേരിടുന്ന അസമത്വങ്ങളാണ്‌ അസംഘടിതരുടെ പ്രമേയം. ജനറൽ സെക്രട്ടറി കവിത അനൂപ് സ്വാഗതവും ട്രഷറർ സ്വപ്ന ജോർജ് നന്ദിയും പറഞ്ഞു.



Tags
deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home