ad
Deshabhimani

ഹിസ്ബുള്ള തടവറയിൽ നിന്ന് രക്ഷപ്പെട്ട 'ഇസ്രയേൽ ചാരൻ' ഉക്രെയിൻ എംബസിയിൽ; വിട്ടുനൽകണമെന്ന് ലെബനൻ, കാണാനില്ലെന്ന് ഉക്രെയിൻ

lebanon
വെബ് ഡെസ്ക്

Published on Jun 10, 2026, 05:13 PM | 2 min read

ബെയ്റൂട്ട്: ഇസ്രയേൽ വ്യോമാക്രമണത്തിനിടയിലെ പരിഭ്രാന്തി മുതലെടുത്ത് ഹിസ്ബുള്ളയുടെ രഹസ്യ തടവറയിൽ നിന്ന് രക്ഷപ്പെട്ട റഷ്യൻ-സിറിയൻ വംശജനായ 'ഇസ്രയേൽ ചാരൻ' യുക്രെയ്ൻ എംബസിയിൽ അഭയം തേടിയതായി. ഖാലിദ് അൽ-ഐദി എന്ന ഈ വ്യക്തിയുടെ കാണാതാകലും തുടർന്നുണ്ടായ സംഭവവികാസങ്ങളും യുദ്ധത്തിൽ ഏര്‍പ്പെട്ട കക്ഷികളുടെ പരസ്പര ബന്ധത്തെ തന്നെ ബാധിക്കയാണ്. ലെബനൻ സർക്കാരും ഹിസ്ബുള്ളയും തമ്മിലുള്ള ആഭ്യന്തര തർക്കത്തിനും ഇത് തീവ്രത കൂട്ടി.


നിസാരനല്ല

ഖാലിദ് അൽ-ഐദി


അമ്മ വഴി യുക്രെയ്ൻ പൗരത്വമുള്ള സിറിയയിൽ കഴിഞ്ഞിരുന്ന ഒരു പലസ്തീൻ അഭയാർത്ഥിയാണ് ഖാലിദ് അൽ-ഐദി. സാധാരണയായി ഹിസ്ബുള്ളയുമായി ബന്ധമുള്ള ലെബനൻ സ്വദേശികളെയാണ് ഇസ്രയേൽ ചാരപ്രവർത്തനത്തിന് നിയോഗിക്കാറുള്ളത്. അതിൽ നിന്നെല്ലാം വ്യത്യസ്തമായി പുറത്തുനിന്നുള്ള കണ്ടെത്തലാണ് അൽ-ഐദി. 2025 ഓഗസ്റ്റിൽ എത്യോപ്യയിൽ നിന്നുള്ള വിമാനത്തിലാണ് ഇയാൾ ലെബനനിലെത്തിയത്.


spy


മുൻ ഹിസ്ബുള്ള തലവൻ ഹസ്സൻ നസ്രല്ലയുടെ ഒന്നാം ചരമവാർഷികത്തോടനുബന്ധിച്ച് ലെബനനിൽ വൻതോതിൽ ബോംബാക്രമണങ്ങളും കൊലപാതകങ്ങളും നടത്താൻ ഇസ്രയേലിന്റെ 'മൊസാദ്' ആസൂത്രണം ചെയ്ത ചാരശൃംഖലയിലെ പ്രധാനിയാണ് അൽ-ഐദി എന്ന് ലെബനീസ് സുരക്ഷാ ഉദ്യോഗസ്ഥർ കണ്ടെത്തുകയുണ്ടായി.


നാടകീയമായ രക്ഷപ്പെടൽ


ഹിസ്ബുള്ള അതീവ പ്രാധാന്യമുള്ള തടവുകാരനായി തെക്കൻ ബെയ്റൂട്ടിൽ പാർപ്പിച്ചിരുന്ന അൽ-ഐദി, കഴിഞ്ഞ മാർച്ചിൽ ഇസ്രയേൽ യുദ്ധവിമാനങ്ങൾ ഈ പ്രദേശത്ത് അതിശക്തമായ ബോംബാക്രമണം നടത്തിയപ്പോഴാണ് രക്ഷപെട്ടത്. കെട്ടിടങ്ങൾ എല്ലാം തകര്‍ന്നുള്ള കൂട്ടപ്പാലായനത്തിനിടയിൽ അഭയാര്‍ഥികളായ ജനങ്ങൾക്ക് ഒപ്പമാണ് രക്ഷപ്പെട്ടത്. പക്ഷേ, നഗരത്തിലെ ആഢംബര നയതന്ത്ര മേഖലയായ 'ബാബ്ദ'യിലുള്ള യുക്രെയ്ൻ എംബസിയിലാണ് ഇയാൾ അഭയം പ്രാപിച്ചത്.


ഇയാളെ സുരക്ഷിതമായി രാജ്യം വിടാൻ അനുവദിക്കണമെന്ന് ഉക്രെയ്ൻ എംബസി ലെബനൻ അധികൃതരോട് ആവശ്യപ്പെട്ടു. പക്ഷേ ആവശ്യം തളളി. 2025 സെപ്റ്റംബർ മുതൽ ഇയാൾക്കെതിരെ ലെബനീസ് കോടതിയുടെ അറസ്റ്റ് വാറണ്ട് നിലവിലുണ്ട്. ആയതിനാൽ സംഭവങ്ങളിൽ ഒന്നിലും കക്ഷിയല്ലാത്ത ഉക്രെയിൻ ജനറൽ സെക്യൂരിറ്റി ഏജൻസി മുന്നോട്ട് വെച്ച ആവശ്യം നടപ്പിലക്കാൻ കഴിയില്ലെന്ന് പ്രതികരിച്ചു.


എങ്കിൽ ചാരൻ എവിടെ


ഉക്രെയ്ൻ എംബസിക്ക് അകത്ത് ഇപ്പോൾ അൽ-ഐദി ഇല്ല. സുരക്ഷാ കാരണങ്ങളാൽ ഇയാൾ എവിടെയാണെന്ന് വെളിപ്പെടുത്താൻ കഴിയില്ലെന്നാണ് എംബസി ഉദ്യോഗസ്ഥൻ പറയുന്നത്. ഇയാൾ ലെബനൻ അതിർത്തി കടന്ന് സിറിയയിലേക്ക് കടന്നതായി സുരക്ഷാ ഉദ്യോഗസ്ഥർ സംശയിക്കുന്നു. സംഭവത്തിൽ പ്രതികരിക്കാൻ ഇസ്രയേലിന്റെ മൊസാദോ യുക്രെയ്ൻ വിദേശകാര്യ മന്ത്രാലയമോ തയ്യാറായിട്ടില്ല.


അൽ-ഐദിയെ വിട്ടുകിട്ടാൻ യുക്രെയ്നും അമേരിക്കയും ലെബനൻ സർക്കാരിന്മേൽ കടുത്ത സമ്മർദ്ദം ചെലുത്തുന്നുണ്ട്. ഇയാൾ രാജ്യം വിടാൻ സർക്കാർ സഹായിച്ചെന്ന രീതിയിൽ തെളിവുകൾ പുറത്തുവന്നാൽ, അത് ഹിസ്ബുള്ളയെ അനുകൂലിക്കുന്ന ഷിയാ മുസ്ലിം വിഭാഗങ്ങൾക്കിടയിൽ വലിയ ജനരോഷത്തിന് കാരണമാകും. ശത്രുക്കൾ പിടികൂട അങ്ങനെ പരസ്യമൊഴി പ്രസിദ്ധപ്പെടുത്തിയാലും വിനയാണ്.


ലെബനനിലെ കടുത്ത സാമ്പത്തിക പ്രതിസന്ധി മുതലെടുത്ത് 2,500 മുതൽ 20,000 ഡോളർ വരെ നൽകിയാണ് ഇസ്രയേൽ ആളുകളെ ചാരപ്രവർത്തനത്തിനായി റിക്രൂട്ട് ചെയ്യുന്നത്. ഹിസ്ബുള്ളയുടെ പ്രമുഖ സ്ത്രോത്ര ഗീതകാരനായ മുഹമ്മദ് ഹാദി സാലിഹ് ഉൾപ്പെടെ അമ്പതോളം പേർ ഇതിനകം തന്നെ ഇസ്രയേലിന് വിവരങ്ങൾ ചോർത്തി നൽകിയെന്ന കുറ്റത്തിന് ലെബനനിൽ പിടിയിലായിട്ടുണ്ട്. നിലവിൽ ഇസ്രയേലുമായി നേരിട്ട് വെടിനിർത്തൽ ചർച്ചകൾ നടത്തുന്ന ലെബനൻ സർക്കാരിന്, അൽ-ഐദിയുടെ ഈ അപ്രത്യക്ഷമാകൽ തുടര്‍ന്നും വെല്ലുവിളിയാവും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home