ലൈക്ക ക്യാമറയും 6,500mAh ബാറ്ററിയുമായി ഷവോമി 17T ഇന്ത്യയിലെത്തി; വിലയും സവിശേഷതകളും അറിയാം

ഷവോമി 17T ഫോൺ |Photo: gadgets360.com
തിരുവനതപുരം : പ്രമുഖ സ്മാർട്ട്ഫോൺ നിർമാതാക്കളായ ഷവോമിയുടെ ഏറ്റവും പുതിയ പ്രീമിയം സ്മാർട്ട്ഫോൺ 'ഷവോമി 17T' (Xiaomi 17T) ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. ലൈക്ക (Leica) ബ്രാൻഡിംഗിലുള്ള 50 മെഗാപിക്സൽ ട്രിപ്പിൾ റിയർ ക്യാമറ, മീഡിയടെക് ഡൈമൻസിറ്റി 8500അൾട്രാ പ്രൊസസ്സർ, 6,500mAh സിലിക്കൺ-കാർബൺ ബാറ്ററി എന്നിവയാണ് ഈ ഫോണിന്റെ പ്രധാന ആകർഷണങ്ങൾ. രണ്ട് സ്റ്റോറേജ് വേരിയന്റുകളിൽ എത്തുന്ന ഫോണിന് ആകർഷകമായ ലോഞ്ച് ഓഫറുകളും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്.
വിലയും ലഭ്യതയും
ഇന്ത്യയിൽ ഷവോമി 17T രണ്ട് സ്റ്റോറേജ് കോൺഫിഗറേഷനുകളിലാണ് ലഭ്യമാകുക:
12GB റാം + 256GB സ്റ്റോറേജ്: 59,999 രൂപ
12GB റാം + 512GB സ്റ്റോറേജ്: 64,999 രൂപ
ലോഞ്ച് ഓഫറുകൾ:
ക്രെഡിറ്റ് കാർഡ് ഇഎംഐ, ഫുൾ-സ്വൈപ്പ് ഇടപാടുകൾ നടത്തുന്ന ഉപഭോക്താക്കൾക്ക് 5,000 രൂപയുടെ ഇൻസ്റ്റന്റ് ബാങ്ക് ഡിസ്കൗണ്ട് ലഭിക്കും. ഇതോടെ ഫോണിന്റെ പ്രാരംഭ വില ഫലത്തിൽ 54,999 രൂപയായി കുറയും. (ഉയർന്ന വേരിയന്റിന് 59,999 രൂപയാകും).
ഇതിനുപുറമെ 5,000 രൂപയുടെ എക്സ്ചേഞ്ച് ബോണസും കമ്പനി നൽകുന്നുണ്ട് (എന്നാൽ ബാങ്ക് ഡിസ്കൗണ്ടും എക്സ്ചേഞ്ച് ബോണസും ഒന്നിച്ച് ഉപയോഗിക്കാൻ സാധിക്കില്ല). ഒരു വർഷം വരെ ഫോണിന്റെ ഇൻവോയ്സ് മൂല്യത്തിന്റെ 60 ശതമാനം വരെ ഉറപ്പുനൽകുന്ന 'അഷ്വേർഡ് ബൈബാക്ക്' പ്രോഗ്രാമും ഇതിനൊപ്പം സൗജന്യമായി ലഭിക്കും. ബ്ലാക്ക്, ബ്ലൂ, വയലറ്റ് എന്നീ മൂന്ന് ആകർഷകമായ നിറങ്ങളിലാണ് ഫോൺ പുറത്തിറക്കിയിട്ടുള്ളത്.
മറ്റ് ആനുകൂല്യങ്ങൾ
ഫോൺ വാങ്ങുന്നവർക്ക് നിരവധി പ്രീമിയം സബ്‌സ്‌ക്രിപ്ഷനുകളാണ് സൗജന്യമായി ലഭിക്കുന്നത് 3 മാസത്തെ ഗൂഗിൾ എഐ പ്രോ (Google AI Pro), യൂട്യൂബ് പ്രീമിയം, ജിയോഹോട്ട്സ്റ്റാർ സബ്‌സ്‌ക്രിപ്ഷൻ. 5TB ഗൂഗിൾ ജെമിനി പ്രോ ക്ലൗഡ് സ്റ്റോറേജ്. 4 മാസത്തെ സ്പോട്ടിഫൈ പ്രീമിയം സ്റ്റാൻഡേർഡ്.
പ്രധാന സവിശേഷതകൾ:
ഡിസ്‌പ്ലേ: 6.59 ഇഞ്ച് 1.5K അമോലെഡ് ഡിസ്‌പ്ലേ. 120Hz റിഫ്രഷ് റേറ്റ്, 3,500 നിറ്റ്സ് പീക്ക് ബ്രൈറ്റ്നസ് എന്നിവയുണ്ട്. കണ്ണുകളുടെ സുരക്ഷയ്ക്കായി ടി.യു.വി റൈൻലാൻഡ് സർട്ടിഫിക്കേഷനും ഇതിനുണ്ട്.
പ്രൊസസ്സർ: മീഡിയടെക് ഡൈമൻസിറ്റി 8500-അൾട്രാ ചിപ്സെറ്റ്. ഉയർന്ന ഗ്രാഫിക്സ് ജോലികൾ ചെയ്യുമ്പോൾ ഫോൺ ചൂടാകാതിരിക്കാൻ അഡ്വാൻസ്ഡ് 3D ഐസ്‌ലൂപ്പ് കൂളിംഗ് സിസ്റ്റം (IceLoop xcooling) സജ്ജീകരിച്ചിരിക്കുന്നു.
ഒപറേറ്റിംഗ് സിസ്റ്റം: ആൻഡ്രോയിഡ് 16 അടിസ്ഥാനമാക്കിയുള്ള ഷവോമിയുടെ പുതിയ 'ഹൈപ്പർ ഒഎസ് 3' (Xiaomi HyperOS 3).
എഐ ഫീച്ചറുകൾ: ഗൂഗിൾ ജെമിനി ഇൻബിൽറ്റായി ലഭിക്കും. കൂടാതെ 'സർക്കിൾ ടു സെർച്ച്' (Circle to Search) ഫീച്ചറും ലഭ്യമാണ്.
ക്യാമറ: ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷനോട് (OIS) കൂടിയ 50 മെഗാപിക്സൽ ലൈക്ക പ്രൈമറി ക്യാമറ, 50 മെഗാപിക്സൽ ലൈക്ക 5x പെരിസ്കോപ്പ് ടെലിഫോട്ടോ ക്യാമറ, 12 മെഗാപിക്സൽ അൾട്രാ വൈഡ് ക്യാമറ എന്നിവയടങ്ങുന്നതാണ് റിയർ ക്യാമറ സെറ്റപ്പ്. സെൽഫികൾക്കായി 32 മെഗാപിക്സൽ ഫ്രണ്ട് ക്യാമറയുമുണ്ട്.
ബാറ്ററിയും ചാർജിങും: 67W ഹൈപ്പർചാർജ് ഫാസ്റ്റ് ചാർജ്ജിംഗ് പിന്തുണയ്ക്കുന്ന 6,500mAh സിലിക്കൺ-കാർബൺ ബാറ്ററി. 22.5W റിവേഴ്സ് ചാർജ്ജിംഗും ഇത് പിന്തുണയ്ക്കും.
കണക്റ്റിവിറ്റി: 5G, 4G LTE, വൈ-ഫൈ 7, ബ്ലൂടൂത്ത് 6.0, എൻഎഫ്സി (NFC), ജി.പി.എസ്, നാവിക് (NavIC), യുഎസ്ബി ടൈപ്പ്-സി.
സുരക്ഷ: പൊടിയിൽ നിന്നും വെള്ളത്തിൽ നിന്നും സംരക്ഷണമേകുന്ന ഐപി68 (IP68) റേറ്റിങ്.










0 comments