കാഞ്ഞിരപ്പള്ളിയിൽ കെഎഫ്സി ഔട്ട്ലെറ്റിന് തീപിടിച്ചു; ഒഴിവായത് വൻ ദുരന്തം

കാഞ്ഞിരപ്പള്ളി: കുന്നുംഭാഗത്തുള്ള കെഎഫ്സി ഔട്ട്ലെറ്റിൽ ഉണ്ടായ തീപിടിത്തത്തിൽ നാലര ലക്ഷം രൂപയുടെ നാശനഷ്ടം. ഇന്ന് പുലർച്ചെ രണ്ടരയോടെയാണ് ഔട്ട്ലെറ്റിന്റെ രണ്ടാം നിലയിലെ സ്റ്റോറിൽ തീപിടിച്ചത്.
വിവരം ലഭിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ കാഞ്ഞിരപ്പള്ളി ഫയർഫോഴ്‌സ് സംഘം ഏറെ പരിശ്രമിച്ചാണ് തീ നിയന്ത്രണവിധേയമാക്കിയത്. നാലര ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കപ്പെടുന്നു.
കാഞ്ഞിരപ്പള്ളിയിൽ നിന്നുള്ള ഫയർഫോഴ്‌സ് സംഘത്തിൽ ഗ്രേഡ് സ്റ്റേഷൻ ഓഫീസർ കെ കെ സുരേഷ്, ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ നൗഫൽ, കുര്യാക്കോസ്, ഫയർമാൻമാരായ സുമേഷ്, അക്ഷയ്, ജിജു, ശരത് ചന്ദ്രൻ, ജോയിസ്, അനിൽ, ഡ്രൈവർ ആദർശ് എന്നിവരാണ് ദൗത്യത്തിൽ പങ്കെടുത്തത്.










0 comments