ad
Deshabhimani

ബ്രസീൽ ​ഗോൾ നേടിയാൽ മഞ്ഞൾപ്പൊടി, അർജന്റീന ആണെങ്കിൽ പായസം മിക്സ്; സപ്ലൈകോ സോക്കർ ഇലവൻ ഓഫർ

Brazil Supplyco.jpg
വെബ് ഡെസ്ക്

Published on Jun 10, 2026, 05:25 PM | 1 min read

കൊച്ചി: ലോകകപ്പിനോടനുബന്ധിച്ച് ‘സപ്ലൈകോ സോക്കർ ഇലവൻ’ എന്ന പേരിൽ പ്രത്യേക ഓഫർ പദ്ധതിയുമായി സപ്ലൈകോ. ലോകകപ്പിലെ പ്രമുഖ 11 ടീമുകളെ സപ്ലൈകോയുടെ 11 ശബരി ഉൽപ്പന്നങ്ങളുമായി ബന്ധപ്പെടുത്തി 15 മുതൽ വിലക്കിഴിവുകൾ നൽകും. ഓരോ മത്സരത്തിലും ഒരു ടീം നേടുന്ന ഗോളുകളുടെ എണ്ണത്തിന് തുല്യമായ ശതമാനം വിലക്കിഴിവാണ് അതുമായി ബന്ധപ്പെടുത്തിയ ശബരി ഉൽപ്പന്നത്തിന് ലഭിക്കുക.


ഉദാഹരണത്തിന്‌ ബ്രസീൽ മൂന്ന് ഗോൾ നേടിയാൽ ശബരി മഞ്ഞൾപ്പൊടിക്ക് അടുത്ത മത്സരം ആരംഭിക്കുന്നതുവരെ മൂന്ന് ശതമാനം വിലക്കിഴിവ് ലഭിക്കും. ഷൂട്ടൗട്ട്‌ ഗോളുകൾ പരിഗണിക്കില്ല. ടീമുകളുമായി ബന്ധപ്പെടുത്തിയിരിക്കുന്ന ശബരി ഉൽപ്പന്നങ്ങൾ: ബ്രസീൽ–ശബരി മഞ്ഞൾപ്പൊടി, ജർമനി–ശബരി അപ്പംപൊടി, നെതർലൻഡ്സ്‌–ശബരി സാമ്പാർപ്പൊടി, സ്പെയ്‌ൻ–ശബരി പുട്ടുപൊടി, അർജന്റീന– ശബരി പായസം മിക്സ്, ബെൽജിയം–ശബരി സൂപ്പർ ഫൈൻ ഡസ്റ്റ് ടീ, പോർച്ചുഗൽ– ശബരി മുളകുപൊടി, ക്രൊയേഷ്യ–ശബരി വെളിച്ചെണ്ണ, ഇംഗ്ലണ്ട്–ശബരി ഉപ്പ്, മൊറോക്കോ–ശബരി ഹോട്ടൽ ബ്ലെൻഡ് ടീ, ഫ്രാൻസ്–ശബരി ഗോൾഡ് ടീ. ഇ‍ൗ ടീമുകളിൽ ഏതെങ്കിലും ലോകകപ്പ്‌ നേടിയാൽ ആ ടീമുമായി ബന്ധപ്പെടുത്തിയിരിക്കുന്ന ശബരി ഉൽപ്പന്നം ഉപഭോക്താക്കൾക്ക് പ്രത്യേക അധിക വിലക്കുറവിൽ നൽകും.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home