ഏകീകൃത എക്‌സൈസ് നികുതി; ജിസിസി കരാർ അംഗീകരിച്ച് കുവൈത്ത്

കുവൈത്ത് സിറ്റി : ഗൾഫ് സഹകരണ കൗൺസിൽ രാജ്യങ്ങളുടെ ഏകീകൃത എക്‌സൈസ് നികുതി കരാറിനും ഭേദഗതിക്കും കുവൈത്ത് അംഗീകാരം നൽകി. മന്ത്രിസഭയുടെ അംഗീകാരത്തെ തുടർന്ന് അമീർ ഷെയ്‌ഖ് മിശാൽ അൽ അഹമ്മദ് അൽ ജാബർ അൽ സബാഹ് ഉത്തരവ് പുറപ്പെടുവിച്ചു. ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിക്കുന്ന തീയതിമുതൽ ഉത്തരവ് പ്രാബല്യത്തിൽ വരും.
2016 നവംബർ 27ന് റിയാദിൽ ഒപ്പുവച്ച കരാറിനും 2025 ജൂൺ ഒന്നിന് ഒപ്പുവച്ച ഭേദഗതിക്കുമാണ് അംഗീകാരം. ഇരുരേഖകളും ഉത്തരവിനൊപ്പം ചേർത്തിട്ടുണ്ട്. ഉത്തരവ് നടപ്പാക്കാൻ ബന്ധപ്പെട്ട മന്ത്രിമാർക്ക് ചുമതല നൽകി. തെരഞ്ഞെടുത്ത ഉൽപ്പന്നങ്ങൾക്ക് എക-്‌സൈസ് നികുതി ചുമത്തുന്നതിന് ജിസിസി രാജ്യങ്ങളിൽ പൊതുവ്യവസ്ഥകൾ ഏർപ്പെടുത്തുന്നതാണ് കരാർ.
പുകയില ഉൽപ്പന്നങ്ങൾ, എനർജി ഡ്രിങ്കുകൾ, മധുരം ചേർത്ത പാനീയങ്ങൾ തുടങ്ങിയവ ഈ നികുതിയുടെ പരിധിയിൽ ഉൾപ്പെടുന്നു. കരാറിലെ വ്യവസ്ഥകൾ അതത് രാജ്യങ്ങളിലെ നിയമങ്ങൾ വഴിയാണ് നടപ്പാക്കുക.








0 comments