റോഡ്, ഊർജ, ചരക്കുനീക്ക അടിസ്ഥാനസൗകര്യം 5 വർഷത്തിൽ ഇരട്ടിയാകും: യുഎഇ ഊർജ മന്ത്രി

ദുബായ് : യുഎഇയിലെ റോഡ്, ഊർജ, ചരക്കുനീക്ക മേഖലകളിലെ അടിസ്ഥാനസൗകര്യങ്ങൾ അഞ്ചുവർഷത്തിനുള്ളിൽ ഇരട്ടിയിലേറെയായി വികസിപ്പിക്കുമെന്ന് ഊർജ, അടിസ്ഥാനസൗകര്യ മന്ത്രി സുഹൈൽ അൽ മസ്റൂയി. രാജ്യത്തിന്റെ നിർണായക അടിസ്ഥാനസൗകര്യ മേഖലകളിൽ വൻ വികസനപദ്ധതികൾ നടപ്പാക്കും.
കൂടുതൽ നിക്ഷേപങ്ങൾക്ക് അവസരമൊരുക്കും. റോഡ് ശൃംഖല, ചരക്കുനീക്ക സംവിധാനങ്ങൾ, ഊർജമേഖല എന്നിവയിൽ അടുത്ത അഞ്ചുവർഷം വലിയ വികസനമാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു. ബുധനാഴ്‌ച റാസൽഖൈമയിൽ ആരംഭിച്ച ഊർജ ഉച്ചകോടിയിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
അന്താരാഷ-്ട്ര നയരൂപീകരണ വിദഗ്ധർ, വ്യവസായ പ്രമുഖർ, പൊതു–സ്വകാര്യ മേഖലയിലെ പ്രതിനിധികൾ എന്നിവർ പങ്കെടുത്ത ഉച്ചകോടിയിൽ പുതിയ സാങ്കേതികവിദ്യകൾ രാജ്യത്തെത്തിക്കുന്നതിന് നിക്ഷേപകരുടെ സഹകരണം തേടി. ഊർജ കാര്യക്ഷമത, പുനരുപയോഗ ഊർജം, ഭാവിയിലെ വൈദ്യുതി ശൃംഖലകൾ, നിർമിത ബുദ്ധി, ഡിജിറ്റൽവൽക്കരണം, കാർബൺ വിപണി, സുസ്ഥിര ഗതാഗതം, വ്യവസായ മേഖലകളിലെ കാർബൺ പുറന്തള്ളൽ കുറയ്ക്കൽ തുടങ്ങിയ വിഷയങ്ങളും ചർച്ച ചെയ്തു.








0 comments