ad
Deshabhimani

യുഎൻഎ കുവൈത്ത് നഴ്സസ് ദിനം ആഘോഷിച്ചു

una nurses day
വെബ് ഡെസ്ക്

Published on May 14, 2026, 03:49 PM | 1 min read

കുവൈത്ത് സിറ്റി: യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ കുവൈത്ത് അന്താരാഷ്ട്ര നഴ്സസ് ദിനം മാംഗോ ഹൈപ്പർ മാർക്കറ്റ് കുവൈത്തിന്റെ സഹകരണത്തോടെ ആഘോഷിച്ചു. മാംഗോ ഹൈപ്പർ മാർക്കറ്റ് കോർപ്പറേറ്റ് ഓഫീസിൽ നടന്ന ചടങ്ങിൽ യുഎൻഎ കുവൈത്ത് പ്രസിഡന്റ് ധന്യരാജ് തരകത്ത് അധ്യക്ഷത വഹിച്ചു. സംഘടനയുടെ ലക്ഷ്യങ്ങളെയും ഭാവി പ്രവർത്തനങ്ങളെയും കുറിച്ച് അദ്ദേഹം വിശദീകരിച്ചു.


മാംഗോ ഹൈപ്പർ മാർക്കറ്റ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ റഫീക്ക് അഹമ്മദ് നഴ്സസ് ദിന സന്ദേശം നൽകി. രോഗി പരിചരണത്തിൽ നഴ്സുമാർ പുലർത്തുന്ന ത്യാഗത്തെയും സേവനമനോഭാവത്തെയും അദ്ദേഹം അഭിനന്ദിച്ചു. യുഎൻഎ കുവൈത്തുമായി സഹകരിച്ച് അംഗങ്ങൾക്ക് പ്രിവിലേജ് കാർഡ് ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ ലഭ്യമാക്കുന്ന പദ്ധതികളും ചടങ്ങിൽ പ്രഖ്യാപിച്ചു.


അസോസിയേഷൻ വൈസ് പ്രസിഡന്റ് താര മനോജ്, എക്സിക്യൂട്ടീവ് അംഗം നിഹാസ് വാണിമേൽ, മാംഗോ ഓപ്പറേഷൻ മാനേജർ എം. എ. നിസാം എന്നിവർ ആശംസകൾ അറിയിച്ചു. യുഎൻഎ ഭാരവാഹികളായ ഷുഹൈബ് കെ., ജാവേദ് ബിൻ ഹമീദ്, ശ്രീരാഗ് നവയത്ത്, ജോഷി ജോസഫ്, ബിജേഷ് ബാലകൃഷ്ണൻ എന്നിവർ ചടങ്ങിന് നേതൃത്വം നൽകി. യുഎൻഎ കുവൈത്ത് നാഷണൽ കോർഡിനേറ്റർ ജിനേഷ് ഫിലിപ്പ് സ്വാഗതവും ട്രഷറർ ഫാരിസ് കല്ലൻ നന്ദിയും രേഖപ്പെടുത്തി.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home