ad
Deshabhimani

അൽ തവീല റിഫൈനറിയിൽ ഉൽപ്പാദനം പുനരാരംഭിച്ച് ഇജിഎ

Al Taweelah refinery

photo credit: WAM

വെബ് ഡെസ്ക്

Published on Jul 11, 2026, 04:12 PM | 1 min read

ദുബായ് : ഇറാന്റെ ഡ്രോൺ ആക്രമണത്തെ തുടർന്ന് മാർച്ചിൽ പ്രവർത്തനം നിർത്തിവെച്ചിരുന്ന അബുദാബിയിലെ അൽ തവീല അലുമിന റിഫൈനറിയിൽ ഉൽപ്പാദനം പുനരാരംഭിച്ചതായി എമിറേറ്റ്സ് ഗ്ലോബൽ അലുമിനിയം (EGA) അറിയിച്ചു. റിഫൈനറിയിൽ ഏതാനും ദിവസങ്ങൾക്കുള്ളിൽ ഉൽപ്പാദനം പ്ലാന്റിന്റെ 50 ശതമാനം ശേഷിയിലെത്തിക്കാനും, 2026 അവസാനത്തോടെ പൂർണ ഉൽപ്പാദന ശേഷിയിലേക്ക് തിരിച്ചെത്തിക്കാനുമാണ് ലക്ഷ്യമിടുന്നതെന്ന് കമ്പനി വ്യക്തമാക്കി.


മാർച്ചിൽ ഖലീഫ ഇക്കണോമിക് സോൺ അബുദാബി (KEZAD) ലക്ഷ്യമിട്ടുണ്ടായ ഡ്രോൺ ആക്രമണത്തെ തുടർന്നാണ് റിഫൈനറിയിലെ പ്രവർത്തനം നിർത്തിവെച്ചത്. ആക്രമണത്തിൽ ഇജിഎയിലെ നിരവധി ജീവനക്കാർക്ക് പരിക്കേൽക്കുകയും സ്ഥാപനത്തിന് കാര്യമായ നാശനഷ്ടമുണ്ടാകുകയും ചെയ്തിരുന്നു.


ജീവനക്കാരുടെ അർപ്പണബോധവും പ്രവർത്തനവുമാണ് സുരക്ഷിതമായും വേഗത്തിലും ഉൽപ്പാദനം പുനരാരംഭിക്കാൻ സഹായിച്ചതെന്ന് ഇജിഎ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അബ്ദുൽനാസർ ബിൻ കൽബാൻ പറഞ്ഞു. 2019-ലാണ് അൽ തവീല അലുമിന റിഫൈനറി പ്രവർത്തനം ആരംഭിച്ചത്.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home